ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

ക്ഷീര കര്‍ഷകര്‍ക്ക് ആശ്വാസമായി മന്ത്രി കെ രാജു അതിര്‍ത്തിവഴി വയ്ക്കോല്‍ എത്തിക്കാന്‍ നടപടി സ്വീകരിക്കും

ക്ഷീര കര്‍ഷകര്‍ക്ക് ആശ്വാസമായി മന്ത്രി കെ രാജു അതിര്‍ത്തിവഴി വയ്ക്കോല്‍ എത്തിക്കാന്‍ നടപടി സ്വീകരിക്കും
അതിര്‍ത്തിവഴി വയ്ക്കോല്‍, കാലീതീറ്റ, കോഴി തീറ്റ എന്നിവ എത്തിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന വനം, ക്ഷീര വികസന വകുപ്പ് മന്ത്രി കെ രാജു. കോവിഡ് വ്യാപനം തടയുന്നതിന്‍റെ ഭാഗമായി ലോക്ക് ഡൗൺ നിലനില്‍ക്കുന്നതിനാല്‍ വയ്ക്കോല്‍ ക്ഷാമം രൂക്ഷമായിരുന്നു. ഇതിനെ തുടര്‍ന്ന്‍ നിരവധി പരാതികള്‍ ക്ഷീരകര്‍ഷകരുടെ ഭാഗത്ത് നിന്നും ഉണ്ടായതോടെയാണ് നടപടി. നിലവില്‍ അതിര്‍ത്തി വഴി വയ്ക്കോല്‍ വരുന്നതിന് തടസങ്ങളോ ബുദ്ധിമുട്ടോ ഇല്ല.
എന്നാല്‍ തമിഴനാട്ടിലെ വയ്ക്കോല്‍ കളങ്ങളില്‍ വയ്ക്കോല്‍ കയറ്റുന്നതിന് ആവശ്യമായ തൊഴിലാളികള്‍ ഇല്ലാത്തതിനാലാണ് നിലവില്‍ ക്ഷാമം അനുഭവപ്പെടുന്നത്. ഇത് പരിഹരിക്കാന്‍ കേരളത്തില്‍ നിന്നും വയ്ക്കോല്‍ കൊണ്ടുവരാന്‍ പോകുന്ന വാഹനങ്ങളില്‍ ഡ്രൈവര്‍, ക്ലീനര്‍ തുടങ്ങിയവര്‍ കൂടാതെ വയ്ക്കോല്‍ കയറ്റുന്നതിനായി രണ്ട് തൊഴിലാളികള്‍ക്ക് കൂടി പാസ് നല്‍കും. ഇതിന് കൊല്ലം റൂറല്‍ പോലീസ് മേധാവിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കേരള തമിഴനാട് അതിര്‍ത്തി ഗ്രാമമായ ആര്യങ്കാവ് വിളിച്ചു ചേര്‍ത്ത വിവിധ വകുപ്പ് അധികൃതരുടെ യോഗത്തിലാണ് ഇക്കാര്യങ്ങള്‍ മന്ത്രി വിശദീകരിച്ചത്.
യോഗത്തിലെ മറ്റ് തീരുമാനങ്ങള്‍ ഇവയാണ്. തമിഴ്നാട്ടില്‍ കോവിഡ് ബാധിതരുടെ എണ്ണം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ അതിര്‍ത്തി വഴി എത്തുന്നവരില്‍ രോഗ ലക്ഷണങ്ങള്‍ ഉള്ളവരെ ആര്യങ്കാവിനോട് ചേര്‍ന്ന പ്രദേശത്ത് നിരീക്ഷിക്കാനുള്ള കേന്ദ്രം പരിഗണിക്കും, ആര്യങ്കാവ് ചെക്ക്പോസ്റ്റ് കേന്ദ്രീകരിച്ച് കോവിഡ് സംശയിക്കുന്നവരെ കൊണ്ടുപോകുന്നതിനായി 108 ആംബുലന്‍സ് ഉറപ്പാക്കും, പൈനാപ്പിള്‍ വിളവെടുപ്പ് കാലമാണ് കേരളത്തില്‍ എവിടെയും നിലവില്‍ പൈനാപ്പിള്‍ കൊണ്ടുപോകുന്നത് തടയില്ല, ഒപ്പം കശുവണ്ടി സംസ്കരിക്കുന്നതിനും വില്‍പ്പന നടത്തുന്നതിനും കൊണ്ടുപോകുന്നത് തടയില്ല,
ഓയില്‍പാമില്‍ സംസ്കരണത്തിന്‍റെ ഭാഗമായി എണ്ണപ്പന കായ കൊണ്ട് വരുന്ന വാഹനങ്ങള്‍ തടയില്ല, വന മേഖലയിലെ ആദിവാസികള്‍ക്ക് ഭക്ഷണ, റേഷന്‍ സാധനങ്ങള്‍ വനം വകുപ്പ് നേരിട്ട് ഊരുകളില്‍ എത്തിക്കാനും തീരുമാനമായി. നിലവിലത്തെ സാഹചര്യത്തില്‍ ജില്ലയിലോ സമീപത്തോ ഭക്ഷ്യ സാധനങ്ങളുടെ ദൗർലഭ്യമില്ലന്നും യോഗം വിലയിരുത്തി. കൊല്ലം റൂറല്‍ പോലീസ് മേധാവി ഹരിശങ്കര്‍, പുനലൂര്‍ ആര്‍ഡിഒ ബി ശശികുമാര്‍, ആര്യങ്കാവ് ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്‍റ് ആര്‍ പ്രദീപ്‌. തെന്മല ഡിഎഫ്‌ഒ എ പി സുനില്‍ബാബു, ആരോഗ്യ വകുപ്പ്, മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.