ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

മോട്ടോര്‍ തൊഴിലാളികള്‍ക്ക് സൗജന്യ ധനസഹായം അനുവദിച്ചു


ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ പ്രതിസന്ധിയിലായ ക്ഷേമനിധി ബോര്‍ഡ് അംഗങ്ങളായ മോട്ടോര്‍ തൊഴിലാളികള്‍ക്ക് സൗജന്യ ധനസഹായം നല്‍കും. ബസ്, ഗുഡ്‌സ്, ടാക്‌സി, ഓട്ടോ തൊഴിലാളികള്‍ക്ക് യഥാക്രമം 5000, 3500, 2500, 2000 രൂപ നിരക്കിലും 1991 ലെ ഓട്ടോറിക്ഷാ പദ്ധതിയിലുള്‍പ്പെട്ട തൊഴിലാളികള്‍ക്ക് 2000 രൂപ നിരക്കിലും 2004 ലെ ഓട്ടോമൊബൈല്‍ വര്‍ക്ക്‌ഷോപ്പ് തൊഴിലാളികള്‍ക്ക് 1000 രൂപ നിരക്കിലുമാണ് സൗജന്യ ധനസഹായം അനുവദിക്കുന്നത്.
ലോക്ക് ഡൗണ്‍ പ്രതിസന്ധി കണക്കിലെടുത്താണ് മുന്‍പ് പ്രഖ്യാപിച്ച തിരിച്ചടയ്‌ക്കേണ്ടാത്ത വായ്പയ്ക്ക് പകരമായി സൗജന്യ ധനസഹായം പ്രഖ്യാപിച്ചത്. നിലവില്‍ തിരച്ചടയ്‌ക്കേണ്ടാത്ത വായ്പ അനുവദിക്കപ്പെട്ടവര്‍ക്കും ഇതിനോടകം വായ്പയ്ക്ക് അപേക്ഷിച്ചവര്‍ക്കും സൗജന്യ ധനസഹായം അനുവദിച്ചതായി പരിഗണിക്കപ്പെടും. ആയതിനാല്‍ വായ്പ ഇനത്തില്‍ തുക കൈപ്പറ്റിയവരും വായ്പയ്ക്കായി അപേക്ഷ സമര്‍പ്പിച്ചവരും വീണ്ടും അപേക്ഷിക്കേണ്ടതില്ല. ഇതുവരെ അപേക്ഷിച്ചിട്ടില്ലാത്ത അംഗങ്ങളായ തൊഴിലാളികള്‍ക്ക് അപേക്ഷ ഫോം ഡൗണ്‍ലോഡ് ചെയ്യുന്നതിനും വിശദ വിവരങ്ങള്‍ക്കും www.kmtwwfb.org  വെബ്‌സൈറ്റ് സന്ദര്‍ശിക്കണമെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.