സർക്കാർ മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ട് പൊതുമേഖലാ സ്ഥാപനമായ ഓയിൽപാം ഇന്ത്യാ ലിമിറ്റഡിന്റെ പ്രവർത്തനം ആരംഭിച്ചു.തിങ്കളാഴ്ച്ച രാവിലെ മുതലാണ് കമ്പിനിയുടെ പ്രവർത്തനം ആരംഭിച്ചത്. എണ്ണപ്പന തോട്ടങ്ങളിലെ എണ്ണപ്പന മരങ്ങളിൽ നിന്ന് പാകമായ എണ്ണപ്പന കുലകൾ വെട്ടി എടുക്കുന്ന പ്രവർത്തികളാണ് തിങ്കളാഴ്ച്ച രാവിലെ മുതൽ ആരംഭിച്ചത്. കുലകൾ വെട്ടി ശേഖരിക്കുന്നതിനായ് 15 ഏക്കറിൽ നാല് തൊഴിലാളികളെ വിതമാണ് കമ്പിനി മാനേജ്മെന്റ് നിയമിച്ചിരിക്കുന്നത്. രാവിലെ കമ്പിനിയിൽ ഹാർവെയ്സിങ്ങ് ജോലിക്കായ് എത്തിയ മുഴുവൻ തൊഴിലാളികൾക്കും സുരക്ഷാ സംവിധാനത്തിന്റെ ഭാഗമായി വേണ്ട നിർദ്ദേശങ്ങൾ നൽകിയ ശേഷം മാസ്ക്കും സാനിറ്ററയിസ് ഉത്പ്പന്നങ്ങളും മാനേജ്മെന്റ് നൽകി.
രാജ്യത്ത് ലോക്ക് ഡൗൺ നടപ്പായതിന്റെ ഭാഗമായ് മാർച്ച് 25 തിയതി മുതൽ കമ്പിനിയുടെ പ്രവർത്തനം പൂർണ്ണമായി നിർത്തി വച്ചു.കഴിഞ്ഞ പതിമൂന്ന് ദിവസമായ് കമ്പിനി അടച്ച് ഇട്ടതിനാൽ യഥാസമയം എണ്ണപ്പന മരങ്ങളിൽ നിന്ന് കുലകൾ വെട്ടി ശേഖരിക്കുവാൻ കഴിഞ്ഞില്ല. ഒരു എണ്ണപ്പന മരത്തിൽ പഴുത്ത് പാകമായ നിലയിൽ നാലും അഞ്ചും കുലകൾ വരെയാണ് നിൽക്കുന്നത്. ഇനിയും വിളവെടുപ്പ് വേണ്ട വിധത്തിൽ നടത്താൻ കഴിഞ്ഞില്ല എങ്കിൽ പനംകുലകൾ നശിച്ച് പോകും. ഇത് വലിയ സാമ്പത്തിക നഷ്ട്ടം കമ്പനിക്ക് ഉണ്ടാക്കുമെന്ന് തൊഴിലാളികൾ തന്നെ സാക്ഷ്യപ്പെടുത്തുന്നു.
ഒരു വർഷ കാലയളവിൽ എണ്ണപ്പന മരങ്ങളിൽ പനംകുലകൾ കായിച്ച് മികച്ച വിളവ് ലഭിക്കുന്നത് മാർച്ച് പകുതി മുതൽ മെയ് അവസാനം വരെയാണ്. എന്നാൽ ഈ സീസൺ കാലഘട്ടത്തിന്റെ തുടക്കം തന്നെ കമ്പനിയുടെ പ്രവർത്തനം നിലച്ചത് മുന്നോട്ട് ഉള്ള പ്രവർത്തനത്തെ സാരമായി ബാധിക്കും.പനംകുലകൾ പാകമായി നശിക്കുന്ന സാഹചര്യത്തിലാണ് കമ്പിനി തുറന്ന് പ്രവർത്തിപ്പിക്കാൻ നടപടി ഉണ്ടാകണമെന്ന് ഗവൺമെന്റിനോട് മാനേജ്മെന്റ് ആവശ്യപ്പെട്ടത്.ഇതിന്റെ അടിസ്ഥാനത്തിൽ കോറോണ പ്രതിരോധ പ്രവർത്തനങ്ങൾ പാലിച്ച് കൊണ്ട് കമ്പനിയുടെ പ്രവർത്തനം ആരംഭിക്കാൻ സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു.സർക്കാർ ഉത്തരവ് മാനദണ്ഡങ്ങൾ യഥാക്രമം പാലിച്ച് കൊണ്ടാണ് കമ്പിനി ജോലിയിൽ തൊഴിലാളികളെ പ്രവേശിപ്പിച്ചിരിക്കുന്നത് എന്ന് മാനേജ് മെന്റ് പ്രതിനിധികൾ പറഞ്ഞു
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ