കോവിഡ് 19 ലോക് ഡൗണിന്റെ പശ്ചാത്തലത്തിൽ ഭക്ഷ്യക്ഷാമം നേരിടുന്നു അനാഥാലയങ്ങൾക്ക് കേരള കോണ്ഗ്രെസ്സ് ബി സഹായം
കോവിഡ് 19 ലോക് ഡൗണിന്റെ പശ്ചാത്തലത്തിൽ ഭക്ഷ്യക്ഷാമം നേരിടുന്നു അനാഥാലയങ്ങൾക്ക് കേരള കോണ്ഗ്രെസ്സ് ബി സഹായം, കേരള കൊണ്ഗ്രെസ്സ് ബി വൈസ് ചെയർമാനും എം.എൽ.എയും ആയ കെ.ബി ഗണേഷ് കുമാർ ആണ് വിളക്കുടി പഞ്ചായത്തിലെ കുറ്റിക്കോണം പ്രൊവിഡൻസ് ഹോമിലും, വെട്ടിക്കവല പഞ്ചായത്തിലെ അമ്മ അഗതി മന്ദിരത്തിലും എത്തി അവശ്യ സാധനങ്ങൾ വിതരണം ചെയ്തത്, അരിയും പലവ്യഞ്ജനങ്ങൾ ഉൾപ്പടെ ഒരു മാസത്തേക്ക് ആവശ്യം ഉള്ള സാധനങ്ങൾ വിതരണം ചെയ്തു, കഴിഞ്ഞ ദിവസം പത്തനാപുരം ഗാന്ധി ഭവനിലും, വിളക്കുടി സ്നേഹതീരത്തിലും എം.എൽ.എയുടെ നേതൃത്വത്തിൽ എത്തി നിത്യോപയോഗ സാധങ്ങൾ വിതരണം ചെയ്തിരുന്നു
എല്ലാ അഗതി മന്ദിരത്തിലും ദൈനം ദിനം ഉള്ള ആവശ്യത്തിന് സർക്കാർ അവശ്യ സാധങ്ങൾ എത്തിച്ചു നൽകുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയതായി എം.എൽ.എ മാധ്യമങ്ങളെ അറിയിച്ചു
ഇനി കൂടുതൽ സാധങ്ങൾ ആവശ്യം വേണമെങ്കിൽ എം.എൽ.എയെ നേരിട്ട് അറിയിക്കണമെന്ന് എം.എൽ.എ അഗതി മന്ദിര നടത്തിപ്പുകാരോട് പറഞ്ഞു
എം.എൽ.എ കെ.ബി ഗണേഷ് കുമാറിനോടൊപ്പം വിളക്കുടി പഞ്ചായത്ത് പ്രസിഡന്റ് അജിമോഹൻ, കേരള കൊണ്ഗ്രെസ്സ് ബി നേതാക്കളായ വടക്കോട് മോനച്ചൻ, കോട്ടാത്തല പ്രദീപ്, ചക്കുവരക്കൽ രവി, നടുവണ്ണൂർ സുനിൽ, റിയാസ് തുടങ്ങിയവർ ഉണ്ടായിരുന്നു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ