ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

വീടുകളില്‍ പച്ചക്കറി കൃഷി മത്സരം


ലോക്ക് ഡൗണ്‍ കാലയളവില്‍ വീടുകളില്‍ പച്ചക്കറി കൃഷി മത്സരം സംഘടിപ്പിക്കുന്നു. ഹരിതകേരളം മിഷന്‍, കൃഷി വകുപ്പ്, തദ്ദേശ സ്ഥാപനങ്ങള്‍ തുടങ്ങിയവ സംയുക്തമായാണ് മത്സരം സംഘടിപ്പിക്കുന്നത്.
മികച്ച കൃഷി നടത്തുന്ന ഒന്നും രണ്ടും വീടുകള്‍ക്ക് സമ്മാനം നല്‍കും. ഇതിന്റെ മാര്‍ഗ്ഗരേഖ ഹരിതകേരളം മിഷന്‍ പുറത്തിറക്കിയിട്ടുണ്ട്. മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ ഹരിതകേരളം മിഷന്‍ ഫേസ്ബുക്ക് പേജ് സന്ദര്‍ശിക്കുക. ചുരുങ്ങിയത് അഞ്ചിനങ്ങളില്‍ പച്ചക്കറി/ഇലവര്‍ഗ്ഗ കൃഷി നടത്തേണ്ടതാണ്. പൂര്‍ണമായും വാട്ടസ്അപ് മുഖാന്തരമുളള മോണിറ്ററിംഗ് രീതി അവലംബിച്ചാണ് മത്സരം സംഘടിപ്പിക്കുന്നത്. തിരഞ്ഞെടുക്കപ്പെടുന്ന വീടുകളില്‍ നേരിട്ട് സന്ദര്‍ശനം നടത്തി വിജയികളെ കണ്ടെത്തും.
മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ കൃഷിയുടെ പുരോഗതി ഫോട്ടോ സഹിതം വാട്ട്‌സ് അപ് ഗ്രൂപ്പില്‍ അറിയിക്കണം. ഏപ്രല്‍ 15 മുതല്‍ രണ്ടരമാസം വരെയാണ് മത്സരകാലയളവ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 8848559463, 8157969078, 9567091246 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.