ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

കൊല്ലം അലിമുക്ക് പടയണിപ്പാറയില്‍ വന്മരം കട പുഴകി ജനവാസ മേഖലയില്‍ വീണ് ഒരാള്‍ക്ക് പരുക്ക്. ലോക്ക്ഡൗണില്‍ ഒഴിവായത്‌ വന്‍ദുരന്തം.

കൊല്ലം  അലിമുക്ക് പടയണിപ്പാറയില്‍ വന്മരം കട പുഴകി ജനവാസ മേഖലയില്‍ വീണ് ഒരാള്‍ക്ക് പരുക്ക്. ലോക്ക്ഡൗണില്‍ ഒഴിവായത്‌ വന്‍ദുരന്തം.
അലിമുക്ക് പടയണിപ്പാറ റോഡിൽ ആനകുളം ദുർഗ്ഗാദേവീക്ഷേത്രത്തിന് സമീപം  വനത്തിനോട് ചേർന്ന് നിന്നിരുന്ന കൂറ്റൻ മുള്ളുമുരുക്ക് മരം ജനവാസ മേഖലയിലേക്ക് കടപുഴകി വീണു. ആളപായം ഇല്ല ഒരാൾക്ക് നിസാര പരുക്ക് ഏറ്റു. മരം വീണ സ്ഥലത്ത് ഉണ്ടായിരുന്ന വീടിന് ചെറിയ കേടുപാടുകളും വീടിൻ്റെ മതിൽ പൂർണ്ണമായും തകർന്നു. കൃഷിനാശവും സംഭവിച്ചു.വൈദ്യുത കമ്പികള്‍ പൊട്ടി വീണു റോഡിലേക്ക് മരം വീണതിനാല്‍ ഗതാഗതം തടസ്സപ്പെട്ടു.
രാവിലെ 8.30 നാണ്  നാടിനെ നടുക്കിയ സംഭവം. ലോക്ക്ഡൗൺ കാരണം വാഹനഗതാഗതം നിരോധിച്ചതിനാലും, മറ്റ് നിയന്ത്രണങ്ങൾ ഉള്ളതിനാലും റോഡിൽ ആളില്ലായിരുന്നത് മൂലം വൻ ദുരന്തം ഒഴിവായി.
നാട്ടുകാർ പോലീസിലും അഗ്നിശമന സേനയെയും വനം വകുപ്പിനേയും വിവരം അറിയിച്ചത് അനുസരിച്ച് ഉദ്യോഗസ്ഥർ സംഭവ സ്ഥലത്ത് എത്തുകയും നാട്ടുകാരുടെ സഹകരണത്തോടെ അഗ്നി ശമന സേനയിലെയും വനം വകുപ്പിലെ ഉദ്യോഗസ്ഥരും ചേർന്ന് മരം മുറിച്ചു നീക്കി പ്രദേശത്തെ ഗതാഗതം പുനസ്ഥാപിച്ചു.
രണ്ട് വർഷം മുൻപെ നാട്ടുകാർ ജനങ്ങൾക്ക് അപകട ഭീഷണി ഉയർത്തി നിൽക്കുന്ന മരങ്ങൾ മുറിച്ചു മാറ്റാൻ വേണ്ടി അപേക്ഷ നൽകിയതാണ്.എന്നാൽ ബന്ധപ്പെട്ട അധികൃതർ തിരിഞ്ഞു നോക്കിയില്ല.ഏകദേശം രണ്ട് ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതായി കണക്കാക്കുന്നു.
വനം വകുപ്പിന്റെ അനാസ്ഥ മൂലമാണ് ഇപ്പോൾ ഈ അപകടം ഉണ്ടായത് എന്ന് നാട്ടുകാർ പരക്കെ ആക്ഷേപം ഉന്നയിക്കുന്നു.
ന്യൂസ്‌ റിപ്പോര്‍ട്ട്: ശ്രീജിത്ത്‌ അലിമുക്ക്
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.