*ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,*

കൊല്ലം പരവൂരില്‍ വ​യോ​ധി​ക​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ മ​ക​ളെ​യും ചെ​റു​മ​ക​നെ​യും അ​റ​സ്റ്റ് ചെ​യ്തു.

കൊല്ലം പരവൂരില്‍ വ​യോ​ധി​ക​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ മ​ക​ളെ​യും ചെ​റു​മ​ക​നെ​യും അ​റ​സ്റ്റ് ചെ​യ്തു.
പു​ത്ത​ന്‍​കു​ളം പ​റ​ണ്ട​ക്കു​ള​ത്ത് ക​ല്ലു​വി​ള വീ​ട്ടി​ല്‍ 88 വയസുള്ള കൊ​ച്ചു​പാ​ര്‍​വ​തി ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​ക​ള്‍ 64 വയസുള്ള ശാ​ന്ത​കു​മാ​രി, ചെ​റു​മ​ക​ന്‍ 43 വയസുള്ള സ​ന്തോ​ഷ് എ​ന്നി​വ​രെ​യാ​ണ് പോലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.
സംഭവത്തെക്കുറിച്ച് പോ​ലീ​സ് പ​റ​യു​ന്ന​ത്: ബു​ധ​ന്‍ രാ​വി​ലെ​യാ​ണ് കൊ​ച്ചു​പാ​ര്‍​വ​തിയെ വീ​ട്ടിലെ മു​റി​യി​ല്‍ മ​രി​ച്ചനിലയില്‍ ക​ണ്ട​ത്. പത്തോടെ മൃ​ത​ദേ​ഹം സം​സ്ക​രി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ള്‍ വീ​ട്ടു​കാ​ര്‍ ചെ​യ്തു. മ​ര​ണം ന​ട​ന്ന​താ​യി പൊ​ലീ​സി​നു വി​വ​രം ല​ഭി​ച്ചി​രു​ന്നു. വി​വ​ര​മ​റി​ഞ്ഞ് മ​ര​ണ വീ​ട്ടി​ലെ​ത്തി​യ പോ​ലീ​സ് അ​യ​ല്‍​വാ​സി​ക​ളോ​ട് വി​വ​ര​ങ്ങ​ള്‍ ചോ​ദി​ച്ച​റി​ഞ്ഞു.
അ​പ്പോ​ഴാ​ണ് ത​ലേ​ദി​വ​സം വീ​ട്ടി​ല്‍ കൊ​ച്ചു​പാ​ര്‍​വ​തി​യും മ​ക​ള്‍ ശാ​ന്ത​കു​മാ​രി​യും ചെ​റു​മ​ക​ന്‍ സ​ന്തോ​ഷു​മാ​യി വാ​ക്കു​ത​ര്‍​ക്കം ഉ​ണ്ടാ​യെ​ന്ന് അ​റി​യു​ന്ന​ത്.
സം​ശ​യം തോ​ന്നി​യ സി​ഐ ആ​ര്‍.ര​തീ​ഷ് മ​ര​ണാ​ന​ന്ത​ര ക​ര്‍​മ​ങ്ങ​ള്‍ നി​ര്‍​ത്തി വ​ച്ച്‌ അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​നു കേ​സെ​ടു​ക്കു​ക​യും മൃ​ത​ദേ​ഹം ആ​ശു​പ​ത്രി മോ​ര്‍​ച്ച​റി​യി​ലേ​ക്കുമാ​റ്റു​ക​യും ചെ​യ്തു.
ഇ​ന്‍​ക്വ​സ്റ്റി​ല്‍ അ​സ്വാ​ഭാ​വി​ക​മാ​യി ഒ​ന്നും ക​ണ്ടി​ല്ല. എ​ന്നാ​ല്‍ പോ​സ്റ്റ്മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ടി​ല്‍ ത​ല​യു​ടെ പി​ന്നി​ലേ​റ്റ ക്ഷ​ത​മാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്ന് തെ​ളി​ഞ്ഞു. തു​ട​ര്‍​ന്ന് ശാ​ന്ത​കു​മാ​രി​യെ​യും സ​ന്തോ​ഷി​നെ​യും പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്തു ന​ട​ത്തി​യ ചോ​ദ്യം​ ചെ​യ്യ​ലി​ല്‍ ഇ​രു​വ​രും കു​റ്റം സ​മ്മ​തി​ക്കു​ക​യാ​യി​രു​ന്നു.
ബു​ധനാഴ്ച രാ​വി​ലെ മു​ത​ല്‍ കൊ​ച്ചു​പാ​ര്‍​വ​തി​യും ശാ​ന്ത​കു​മാ​രി​യും ത​മ്മി​ല്‍ വാ​ക്കു​ത​ര്‍​ക്കം ഉ​ണ്ടാ​യി​രു​ന്നു. വൈ​കുന്നേരം മ​ക​ന്‍ സ​ന്തോ​ഷു​മാ​യും വാ​ക്ക് ത​ര്‍​ക്കം ഉ​ണ്ടാ​യി. കൊ​ച്ചു​പാ​ര്‍​വ​തി​യെ വ​ലി​ച്ചി​ഴ​ച്ച്‌ മു​റി​യി​ലേ​ക്ക് കൊ​ണ്ട് പോ​യ​പ്പോ​ള്‍ ത​ല ഭി​ത്തി​യി​ലി​ടി​ച്ചു​ണ്ടാ​യ ക്ഷ​ത​മാ​ണ് മ​ര​ണ​കാ​ര​ണം. ഇ​രു​വ​രെ​യും കോ​ട​തി​യി​ല്‍ ഹാ​ര​ജാ​ക്കി​യ ശേ​ഷം റി​മാ​ന്‍​ഡ് ചെ​യ്തു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.