പിറവന്തൂര്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പൂവണ്ണംമൂട് നടത്തി വരുന്ന കമ്യുണിറ്റി കിച്ചന് പത്തനാപുരം എംഎൽഎ കെ ബി ഗണേഷ് കുമാർ സന്ദർശനം നടത്തി.ഇരുന്നൂറിലധികം ഭക്ഷണപൊതികള്‍ ആണ് ഇവിടെ നിന്നും ദിനം പ്രതി വിതരണം ചെയ്യുന്നത്.
ആരും പട്ടിണി കിടക്കാൻ പാടില്ല എന്ന ലക്ഷ്യത്തോടെ കുടുംബശ്രീ പ്രവർത്തകർ നടത്തി വന്നിരുന്നു ഇതിന് പഞ്ചായത്ത് സബ്സിഡിയും നൽകി
പിന്നീട് ഇത് പൂർണമായും ഗ്രാമപഞ്ചായത്ത് ഏറ്റെടുക്കുകയായിരുന്നു പഞ്ചായത്തിൻറെ തനത് ഫണ്ടും സ്പോണ്സര് ഷിപ്പില്‍ ലഭിക്കുന്ന ഫണ്ടുമാണ് ഉപയോഗപ്പെടുത്തുന്നത്.
ഏകദേശം ഇരുന്നൂറിലധികം ഭക്ഷണപൊതികള്‍ ഇവിടെ നിന്നും തയ്യാര്‍ ചെയ്യുന്നു.ഗ്രാമ പഞ്ചായത്തിന്റെ വിവിധ വാര്‍ഡുകളില്‍ കടത്തിണ്ണയില്‍ അന്തിയുറങ്ങുന്നവരെയും, കിടപ്പ് രോഗികളെയും അറുപത് വയസിന് മുകളില്‍ പ്രായമുള്ള ഒറ്റപ്പെട്ടു കഴിയുന്നവരെയും കണ്ടെത്തി ഭക്ഷണപ്പൊതികള്‍ നല്കി വരുന്നു.
തുടക്കത്തിൽ 450 ലധികം ഭക്ഷണ പൊതികളാണ് ഇവിടെ നിന്ന് തയ്യാര്‍ ചെയ്തിരുന്നത് പത്തനാപുരം താലൂക്കില്‍ ഏറ്റവും വലിയ കമ്യുണിറ്റി കിച്ചനായി ഇത് മാറി.ഇതില്‍ അനര്‍ഹരും കടന്നു കൂടുന്നതായി ശ്രദ്ധയില്‍പ്പെട്ടത് കൊണ്ടാണ് പഞ്ചായത്ത് അധികൃതര്‍ നേരിട്ട് നേതൃത്വം നല്‍കുന്നത്.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലതാ സോമരാജന്,വാര്‍ഡ് മെമ്പര്‍മാരായ ഷേര്‍ളി ഗോപിനാഥ്, സുധാ വസന്തന്, അമ്പിളി രാജീവ്, മഞ്ചു വി നായര്‍,അനില്‍ കുമാര്‍,രജി കുമാര്‍,ഇ.കെ നളിനാക്ഷന്,സി.ഡി.എസ് ചെയര്‍പേഴ്സണ്‍ ഇന്ദുലേഖ സന്നദ്ധ പ്രവര്‍ത്തകര്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ ഭക്ഷണം തയ്യാര്‍ ചെയ്യുന്നതിന് നേതൃത്വം നല്കിവരുന്നു.
സാധാരണക്കാര്‍ക്ക് അത്താണിയായ കമ്യുണിറ്റി കിച്ചന് ലോക്ഡൌണ് അവസാനിക്കുന്നത് വരെ പ്രവര്‍ത്തിക്കും എന്ന് ഇവര്‍ പറഞ്ഞു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ