ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

കൊല്ലം പുനലൂര്‍ താലൂക്ക് ആശുപത്രി സൂപ്രണ്ടിന് എതിരെയും സമൂഹ മാധ്യമങ്ങളില്‍ അപമാനിച്ചവര്‍ക്ക് എതിരെയും റോയിയുടെ പരാതി.

 കൊല്ലം പുനലൂര്‍ താലൂക്ക് ആശുപത്രി സൂപ്രണ്ടിന് എതിരെയും സമൂഹ മാധ്യമങ്ങളില്‍ അപമാനിച്ചവര്‍ക്ക് എതിരെയും റോയിയുടെ പരാതി.
പോലീസ് ഓട്ടോറിക്ഷാ പിടിച്ചിട്ടത് മൂലം ആശുപത്രിയിൽ നിന്നും ഡിസ്ചാർജ്
ചെയ്ത് അച്ഛനെ പുനലൂർ പട്ടണത്തിലൂടെ ചുമക്കേണ്ടി വന്ന മകൻ പുനലൂർ താലൂക്ക് ആശുപത്രി സൂപ്രണ്ടിനെതിരെയും സമൂഹ മാധ്യമത്തിലൂടെ തന്നെയും കുടുംബത്തെയും സ്വദേശത്ത് നിന്നും വിദേശത്ത്‌ നിന്നും അപകീർത്തിപ്പെടുത്തുന്ന രീതിയിൽ സമൂഹ മാധ്യമത്തിലൂടെ പ്രചരണം
നടത്തിയവർക്കെതിരെയും ആണ് കുളത്തൂപ്പുഴ പോലീസിനും മുഖ്യമന്ത്രിക്കും ആരോഗ്യ വകുപ്പിനും പരാതി നൽകിയത്.
കുളത്തൂപ്പുഴ സ്വദേശിയായ 89 കാരനായ ജോർജിനെയാണ് മകൻ റോയ് മോൻ ബുധനാഴ്ച ഉച്ചയോടെ പട്ടണത്തിലൂടെ ചുമന്നുകൊണ്ട് നടക്കേണ്ടി വന്നത്.... നാലുദിവസമായി പുനലൂർ താലൂക്ക് ആശുപത്രിയിൽ ജോർജ് ചികിത്സയിലായിരുന്നു.... ഡിസ്ചാർജ് ചെയ്ത ജോർജിനെ  കൊണ്ടു പോകുന്നതിനായി ഓട്ടോറിക്ഷാ ഡ്രൈവർ കൂടിയായ മകൻ എത്തുമ്പോൾ  പരിശോധനയുടെ ഭാഗമായി വണ്ടി പുനലൂർ TB ജംഗ്ഷനിൽ പോലീസ് പിടിച്ചിടുകയുണ്ടായി...
പുനലൂർ താലൂക്ക് ആശുപത്രിയിൽ നിന്നും അച്ഛനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു റഫർ ചെയ്തെന്ന് റോയിമോൻ പരാതിയിൽ പറയുന്നു. ലോക്ഡൗൺ മൂലമാണ് തിരുവനന്തപുരത്തേക്കു കൊണ്ടു പോകാൻ കഴിയാതിരുന്നത്. ഡിസ്ചാർജ് ചെയ്ത പിതാവിനെ താലൂക്ക് ആശുപത്രിയിൽ കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി കൈ കഴുകുന്ന ഭാഗത്ത് ഇരുത്തിയിരിക്കുകയായിരുന്നു.
എന്നാൽ സിസിടിവിയിലെ ഇത്തരം ദൃശ്യങ്ങൾ ഒഴിവാക്കി ഓട്ടോറിക്ഷയിൽ കയറ്റുന്ന രംഗം മാത്രം സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയായിരുന്നു.പിതാവിനെ ഓട്ടോറിക്ഷയിൽ കയറ്റി കച്ചേരി റോഡ് വഴി ടിബി ജംക്‌ഷനിലേക്കു പോകവേ, പൊലീസിനെ കണ്ടു ഭയന്ന ഓട്ടോ ഡ്രൈവർ തന്നെയും മാതാപിതാക്കളെയും മൃഗാശുപത്രിക്കു സമീപം ഇറക്കി വിടുകയായിരുന്നു. ആരോഗ്യ സ്ഥിതി മോശമായ പിതാവിനെ പൊരി വെയിലില്‍ നടു റോഡിൽ നിർത്താനോ കിടത്താനോ സാധിക്കാത്തതിനാൽ ഗത്യന്തരമില്ലാതെയാണ് എടുത്തുകൊണ്ടു പോയത്.
പോലീസിനെ മതിയായ രേഖകൾ കാണിച്ചിട്ടും വാഹനം വിട്ടുകൊടുക്കാത്ത സാഹചര്യത്തിലാണ് തനിക്ക്‌ ഈ ദുസ്ഥിതി വന്നതും ഏകദേശം 200 മീറ്ററോളം തൻറെ വാഹനം കിടക്കുന്ന ഇടത്തേക്ക് അച്ഛനെ തനിക്ക്‌ ചുമക്കേണ്ടി വന്നതും.
താന്‍ മാധ്യമങ്ങളെ വിളിച്ചു വരുത്തി വാര്‍ത്ത എടുപ്പിച്ചു എന്നുള്ള സമൂഹ മാധ്യമ പ്രചരണം നടത്തിയവര്‍ മാധ്യമങ്ങളെ വിളിച്ചോ എന്നുള്ളത് അധികാരികളെ കൊണ്ട് സൈബര്‍ സെല്ലില്‍ നിന്നും കാള്‍ റിക്കോര്‍ഡ്‌ എടുത്ത് പരിശോധിക്കാത്തത് എന്താണ് എന്നും റോയി പറയുന്നു. 
തന്നെയും കുടുംബത്തെയും സ്വദേശത്ത് നിന്നും വിദേശത്ത്‌ നിന്നും അപകീർത്തിപ്പെടുത്തുന്ന രീതിയിൽ സമൂഹ മാധ്യമത്തിലൂടെ പ്രചരണം നടത്തിയവർക്കെതിരെ ആണ് കുളത്തൂപ്പുഴ പോലീസിനും മുഖ്യമന്ത്രിക്കും ആരോഗ്യ വകുപ്പിനും പരാതി നൽകിയത്....
തീരെ അവശനായ ജോർജിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കാണ് റഫർ ചെയ്തിരിക്കുന്നതെന്ന് ആശുപത്രി രേഖകളിൽ നിന്നും വ്യക്തമാകുമ്പോഴും ജോർജ് പൂർണ ആരോഗ്യവാനാണെന്നും ജോർജിന് നടന്നുപോകുന്നതിന് ബുദ്ധിമുട്ടില്ലെന്നും പോലീസിനു മൊഴി നൽകുകയും ദൃശ്യ മാധ്യമത്തിലൂടെ പ്രചരണം നടത്തുകയും ചെയ്ത പുനലൂർ താലൂക്ക് ആശുപത്രി സൂപ്രണ്ടിന്റെ നിലപാടിൽ സംശയമുണ്ടെന്നും സമഗ്രമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിയും പരാതിയും നൽകിയത്.ദീര്‍ഘ വര്‍ഷങ്ങളായി നേരിട്ട് അറിയാവുന്ന ആളായ ജോര്‍ജ്‌ പരസഹായം ഇല്ലാതെ നടക്കുവാനൊ കിടക്കുവാണോ ഇരിക്കുവാണോ കഴിയാത്ത ആളാണ്‌ എന്ന് പൊതുപ്രവർത്തകൻ റോയി ഉമ്മന്‍ പറയുന്നു.
എന്നാൽ ഇവിടെ എത്തിയ ഞങ്ങൾക്ക് കാണാൻ കഴിഞ്ഞത് ആശുപത്രി അധികൃതർ പൂർണ്ണ ആരോഗ്യവാനാണെന്ന് പറഞ്ഞ ജോർജിന്റെയും കുടുംബത്തിന്റെയും ദയനീയതയാണ് ... കുളത്തൂപ്പുഴ തെന്മല പാതയോരത്ത് ഏതുനിമിഷവും തകർന്നു വീഴാറായ ഒരു ആസ്ബറ്റോസ് കൂരയ്ക്ക് കീഴിലാണ് കുടുംബം അവിവാഹിതയായ ഇളയ മകനോടൊപ്പം താമസിക്കുന്നത് .... ഒരു ചെറിയ ചായക്കടയിൽ നിന്നുള്ള ഏക വരുമാനമാണ് കുടുംബത്തിലെ  ആശ്രയം ലോക് ഡൌണ്‍ ആയതിനാല്‍ അതുമില്ല... കടയോട് ചേർന്നുള്ള ഒറ്റമുറിയിൽ മതിയായ കാറ്റോ വെളിച്ചമോ ഇല്ലാതെ ജോർജ് കട്ടിലിൽ തന്നെ കിടക്കുകയാണ്..തൊട്ടടുത്തുള്ള ചെറിയ മേശയില്‍ ദീര്‍ഘനാളായി ചികില്‍സിക്കുന്നതിന്റെ ആശുപത്രി തുണ്ടുകളും ഗുളികകളും...മുൻപ് സ്ട്രോക്ക് വന്ന് ജോർജിൻറെ ഇടതുവശം ഭാഗികമായി തളർന്നതാണ്... പരസഹായമില്ലാതെ നിവർന്നിരിക്കുന്നതിനോ പ്രാഥമിക കൃത്യം നിർവഹിക്കുന്നതിനോ കഴിയില്ലെന്നാണ് ജോർജ്ജ് പറയുന്നത്.
ജീവിതശൈലി രോഗത്തിന്റെ മൂർദ്ധന്യതയിൽ ആണ് ജോർജ് ....കൂടാതെ മൂത്ര സംബന്ധമായ അസുഖത്തെതുടർന്നാണ് ഈസ്റ്റർ ദിനത്തിൽ ആശുപത്രിയിൽ ആക്കുന്നത്.... ആശുപത്രിയിലും നിവർന്നിരിക്കുന്നതിനും ഭക്ഷണം കഴിക്കുന്നതിന് പോലും മറ്റു പലരുടെയും സഹായത്താൽ ആണ് കഴിഞ്ഞതെന്ന് ജോര്‍ജിന്റെ ഭാര്യ ഭാര്യ ലീലാമ്മ പറയുന്നു
തീരെ അവശനായ നിലയിൽ ആയിരുന്ന അച്ഛനെ മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിന് വേണ്ടിയാണ് ഡിസ്ചാർജ് വാങ്ങിയത് ..എന്നാൽ ആ ദിവസം ആശുപത്രിയിൽ എത്തിക്കാൻ കഴിഞ്ഞില്ല ...ഇപ്പോൾ വീട്ടിൽ തന്നെയാണ് .. കാലില് നീര് വന്ന് നടക്കാൻ കഴിയാത്തതിനാൽ പ്രാഥമിക കൃത്യങ്ങൾക്ക് സഹായിക്കാനായി സദാസമയവും കൂടെ നിൽക്കേണ്ട സാഹചര്യമാണെന്നും മകൻ ജോയി മോന്‍ പറയുന്നു
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.