ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

ചിട്ടി പിടിച്ച പണം കൊണ്ട് തെരുവില്‍ പൊരിവെയിലില്‍ ദാഹിക്കുന്ന നിയമ പാലകര്‍ക്ക് കുടിവെള്ളം നല്‍കി യുവാവ് മാതൃകയായി

കഴിഞ്ഞ  പ്രളയകാലത്തെ കേരളത്തിലെ ജനങ്ങള്‍ തങ്ങളുടെ മനകരുത്തും നിശ്ചയ ദാര്‍ഡ്യം കൊണ്ടും മറികടന്നത് നമ്മള്‍ കണ്ടതാണ് പൊതു സമൂഹത്തിന് എന്തെങ്കിലും പ്രശ്നം വരുമ്പോള്‍ സഹായിച്ചും ചേര്‍ത്ത് നിര്‍ത്തിയും ആശ്വസിപ്പിക്കുന്ന കേരള സമൂഹത്തിന് ദൈവത്തിന്റെ മനസുണ്ടാകുന്ന നാടാണ് നമ്മുടെ കേരളം അത് കൊണ്ടാണ് ഇവിടം ദൈവത്തിന്റെ സ്വന്തം നാട് എന്ന് ആളുകള്‍ വിശേഷിപ്പിക്കുന്നതും.
ഇപ്പോള്‍ ഇതാ കേരള സമൂഹത്തിന് മുഴുവന്‍ ഭീതി പരത്തി കൊറോണ എന്ന മഹാമാരി പടരുമ്പോള്‍ സമൂഹത്തിന് കാവല്‍ക്കാരായ പോലീസുകാര്‍ കണ്ണില്‍ എണ്ണയൊഴിച്ച് നമ്മുടെ സുരക്ഷ ഏറ്റെടുത്തപ്പോള്‍ പൊരി വെയിലത്ത് ഭക്ഷണം പോയിട്ട് ദാഹജലം പോലും ലഭിക്കാതെ തങ്ങളുടെ കടമ ചെയ്യുവാന്‍ നിര്‍ബന്ധിതരായി.
ഇങ്ങനെ ഉള്ള പോലീസിന്റെ ദുരവസ്ഥ കണ്ടറിഞ്ഞ് പുനലൂര്‍ മാത്രയില്‍ സമദ്‌ മന്‍സിലില്‍ അബ്ദുല്‍ ഫഹദ്‌ എന്ന ഓട്ടോ റിക്ഷ തൊഴിലാളിയായ യുവാവ് തന്റെ സ്വന്തമായി ഒരു ഓട്ടോ റിക്ഷ നേടണം എന്ന സ്വപ്നം നിറവേറ്റാന്‍ തനിക്ക് ലഭിച്ച തുശ്ചമായ വരുമാനത്തില്‍ നിന്നും ചിട്ടിക്ക് കൊടുത്ത് കൊണ്ടിരുന്നു.
സ്വന്തമായ ഓട്ടോ എന്ന സ്വപ്നം ഉപേക്ഷിച്ച ഈ നിർധന യുവാവ് തെരുവില്‍ പൊരിവെയിലില്‍ ദാഹിക്കുന്ന നിയമ പാലകര്‍ക്ക് കുടിവെള്ളം നല്‍കാന്‍ വേണ്ടി തന്റെ ചിട്ടി പിടിച്ചു ആ പണം ഉപയോഗിച്ച് എല്ലാ സര്‍ക്കാര്‍ നിബന്ധനകളും പാലിച്ചു കൊണ്ട് കുടിവെള്ളം പുനലൂര്‍ പോലീസ് സ്റ്റേഷനിലും തെരുവില്‍ ജോലി ചെയ്യുന്ന പോലീസുകാര്‍ക്കും ദിവസവും എത്തിച്ചു നല്‍കി സമൂഹത്തിന് മാതൃക ആകുകയാണ്.
കൂട്ടത്തില്‍ സഹായിക്കുവാന്‍ സന്തോഷ്‌ എന്ന സുഹൃത്തും ഒപ്പമുണ്ട്.കേരളം ദൈവത്തിന്റെ സ്വന്തം നാടല്ല ദൈവത്തിന്റെ ഹൃദയം ഉള്ളവരുടെ നാടാണ്.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.