
പ്രവാസി മലയാളികള്‍ തിരിച്ചു വരുമ്പോള്‍ വിപുലമായ മുന്നൊരുക്കങ്ങളുമായി ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പും. ഒന്നിലധികം കിടക്കകളുള്ള സ്ഥാപനങ്ങള്‍, ഹോട്ടലുകള്‍, ഹോസ്റ്റലുകള്‍, ആശുപത്രികള്‍, സത്രങ്ങള്‍, ആശ്രമങ്ങള്‍ തുടങ്ങിയവ ഏറ്റെടുക്കുന്നതിന് നടപടി സ്വീകരിച്ചു. നിരീക്ഷണ കാലയളവില്‍ പരിചരണം, മരുന്നുകള്‍, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ എന്നിവ ആശുപത്രിയിലേതുപോലെ ക്രമീകരിച്ചും കേന്ദ്രീകൃതമായും ചെയ്യാന്‍ സംവിധാനം ഒരുക്കി.
നിലവില്‍ ഉള്ള കൊറോണ കെയര്‍ സെന്ററുകളുടെ എണ്ണം 155 ആക്കി ഉയര്‍ത്തിയിട്ടുണ്ട്. ഒറ്റയ്ക്ക് കഴിയുന്നതിന് കിടക്ക സൗകര്യമുള്ള 3835 മുറികള്‍ സജ്ജമാണ്. നിലവില്‍ 20 സെന്ററുകളില്‍ 129 പേരാണ് പ്രത്യേക പരിചരണത്തിലുള്ളത്. രോഗപരിചരണം, ഭക്ഷണം, അനുബന്ധ സൗകര്യങ്ങള്‍ തുടങ്ങിയവ കുറ്റമറ്റ രീതിയില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും അടിയന്തിര സാഹചര്യമുണ്ടായാല്‍ ഒരേ സമയം 967 പേര്‍ക്ക് കിടക്ക സൗകര്യമുള്ള 20 ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലായി ചികിത്സാ സൗകര്യങ്ങളും ഏര്‍പ്പെടുത്തും. തിരിച്ചെത്തുന്ന പ്രവാസികള്‍ക്കായി കൂടുതല്‍ പുതിയ കേന്ദ്രങ്ങള്‍ കണ്ടെത്തിയതായും പതിനായിരത്തിലധികം കിടക്ക സൗകര്യങ്ങള്‍ സജ്ജമാണെന്നും ജില്ലാ കലക്ടര്‍ ബി. അബ്ദുള്‍ നാസര്‍ അറിയിച്ചു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ