ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

വിദേശ രാജ്യങ്ങളിൽ ജോലി ചെയ്ത് തിരികെ വരുന്ന പ്രവാസികള്‍ക്ക് ഐസൊലേഷൻ വാർഡുകൾ പുനലൂരില്‍ സജ്ജീകരിച്ചു തുടങ്ങി

വിദേശ രാജ്യങ്ങളിൽ ജോലി ചെയ്ത് തിരികെ വരുന്ന പ്രവാസികള്‍ക്ക് ഐസൊലേഷൻ വാർഡുകൾ പുനലൂരില്‍ സജ്ജീകരിച്ചു തുടങ്ങി
ലോകം മുഴുവൻ കൊവിഡ് 19 വൈറസ് വ്യാപകമായത് കണക്കിലെടുത്ത് പുനലൂർ താലൂക്കിൽ നിന്ന് വിദേശ രാജ്യങ്ങളിൽ ജോലി ചെയ്ത് തിരികെ വരുന്ന പ്രവാസി മലയാളികൾക്ക് ഐസൊലേഷൻ വാർഡുകൾ സജ്ജീകരിച്ചു തുടങ്ങി.
ഇവരെ തിരികെ നാട്ടിലെത്തിക്കുമ്പൾ ഐസൊലേഷനിൽ പാർപ്പിച്ച് നിരീക്ഷിക്കാനുള്ള സംവിധാനങ്ങളാണ് പുനലൂർ താലൂക്കിൽ ആരോഗ്യ വകുപ്പ് സജ്ജമാക്കുന്നത്. താലൂക്കിലെ ഒഴിഞ്ഞു കിടക്കുന്ന ഹോട്ടലുകൾ, വീടുകൾ, ഓഡിറ്റോറിയങ്ങൾ,​ മറ്റ് കെട്ടിടങ്ങൾ തുടങ്ങിയവയാണ് ഐസൊലേഷൻ വാർഡുകളാക്കാൻ പദ്ധതിയിട്ടിരിക്കുന്നത്.
ആദ്യഘട്ടത്തിൽ എത്തുന്ന ഓരോ പ്രവാസികളെയും ഒരു മുറിയിൽ ഒരാൾ എന്ന ക്രമത്തിലും പിന്നീട് കൂടുതൽ പേർ വന്നാൽ ഒരു മുറിയിൽ മൂന്ന് പേർ എന്ന ക്രമത്തിലും താമസിപ്പിച്ച് നീക്ഷിക്കേണ്ടി വരും. കൂടുതൽ ഡോക്ടർമാരുടെയുംനേഴ്സ് മാരുടെ സേവനവും ലഭ്യമാക്കും.
വിദേശ രാജ്യങ്ങളിൽ ജോലി ചെയ്തു വന്നിരുന്ന മലയാളികൾ വൈറസ് വ്യാപനം മൂലം നാട്ടിലേക്ക് മടങ്ങി വരാൻ കാത്തിരിപ്പ് തുടങ്ങിയിട്ട് മൂന്നാഴ്ച പിന്നിടുന്നു. വിമാന സർവീസ് നിറുത്തി വച്ചതോടെയാണ് ഇവർ അന്യനാട്ടിൽ ഒറ്റപ്പെട്ടത്.
ഇവരുടെ ദയനീയാവസ്ഥ മനസിലാക്കിയ സർ‌ക്കാർ പ്രവാസികളെ നാട്ടിലെത്തിക്കാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്. ഇതോടെയാണ് പുനലൂർ താലൂക്ക് അടക്കമുള്ള പ്രദേശങ്ങളിൽ ഇവർക്കായി ഐസൊലേഷൻ വാർഡുകൾ സജ്ജമാക്കാൻ ആരോഗ്യ വകുപ്പ് അധികൃതർ ശ്രമം തുടങ്ങിയത്.
നിലവിൽ വിദേശത്ത് നിന്ന് പുനലൂർ താലൂക്കിൽ എത്തിക്കുന്ന 180 പ്രവാസി മലയാളികളെ ഐസൊലേഷനിൽ പ്രവേശിപ്പിച്ച് നീക്ഷിക്കാനുളള സംവിധാനങ്ങൾ പുനലൂരിൽ ഒരുക്കിയിട്ടുണ്ട്.
താലൂക്കിൽ എത്തുന്ന 680 പ്രവാസികളെ ഐസൊലേഷനിൽ പാർപ്പിക്കാനുള്ള സജ്ജീകരണങ്ങൾ ഒരുക്കാനാണ് ലക്ഷ്യമിടുന്നത്.
ഇതിനാവശ്യമായ ലോഡ്ജുകള്‍,സ്വകാര്യ ആശുപത്രി കെട്ടിടം ഇവ ഏറ്റെടുത്തിട്ടുണ്ട് ഇവ കെട്ടിടങ്ങൾ, ഹോട്ടലുകൾ, ഓഡിറ്റോറിയങ്ങൾ തുടങ്ങിയ ഏറ്റെടുക്കാനുളള ശ്രമമാണ് ആരോഗ്യവകുപ്പ് നടത്തുന്നത്. വിദേശത്ത് നിന്ന് കുടുംബസമേതം നാട്ടിലെത്തിക്കുന്ന പ്രവാസികളെ വീടുകളിലും മറ്റുളളവരെ ഓഡിറ്റോറിയങ്ങളിലും പാർപ്പിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് താലൂക്ക് ആശുപത്രി സൂപ്രണ്ട് അറിയിച്ചു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.