ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,


പ്രവാസി സമൂഹം മൗനം വെടിയുക ഗവണ്മെന്റകൾ കണ്ണ് തുറക്കുക

ബഹുഭൂരിപക്ഷം വരുന്ന പ്രവാസി / മുൻ പ്രവാസി  കുടുംബങ്ങളും ഇപ്പോഴത്തെ സാഹചര്യത്തിൽ വല്ലാത്ത മാനസിക സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്. ഈ പാവങ്ങളുടെ  കാര്യത്തിലും കേന്ദ്ര, സംസ്ഥാന ഭരണ കൂടങ്ങളുടേയും  പ്രവാസി ക്ഷേമകാര്യ വകുപ്പിന്റെയും ഒരു കൈത്താങ്ങ് അത്യാവശ്വമായി വന്നിരിക്കുന്നു.

കേരളാ സർക്കാറിന്റെ വികസന പ്രവർത്തനങ്ങളിൽ ഏറിയ പങ്കും നൽകുന്നത് പ്രവാസി സമൂഹവും അവരുടെ കുടുംബവുമാണെന്ന കാര്യത്തിൽ ഒരു തർക്കവും ആർക്കും ഇല്ലല്ലോ...

 ഇതുവരെ ആരോടും കാര്യമായി ഒരു  പരിഭവവും, പരാതിയും പറയാതെ കിട്ടുന്ന ചെറിയ വരുമാനം കൊണ്ട് നല്ല രീതിയിൽ ജീവിക്കുകയും അതോടൊപ്പം കഴിയുന്ന രീതിയിൽ സമൂഹത്തെ സഹായിക്കുകയും ചെയ്യുന്ന ഇവർക്ക് വേണ്ട രീതിയിലുള്ള പരിഗണന കിട്ടുന്നുണ്ടോ എന്ന് നമ്മുടെ സമൂഹവും  കൂടി ആലോചിക്കേണ്ടതുണ്ട്.
 അടുത്ത കാലത്തായി പ്രവാസ ലോകത്ത് സംഭവിച്ചു കൊണ്ടിരിക്കുന്ന പല കാര്യങ്ങളും നമ്മളെല്ലാവരും അറിയുകയും കേൾക്കുകയും ചെയ്യാറുണ്ടല്ലോ, അറബ് രാഷ്ട്രങ്ങളിൽ നടപ്പിലാക്കി കൊണ്ടിരിക്കുന്ന സ്വദേശിവത്കരണവും, സാമ്പത്തിക മാന്ദ്യവും കാരണം കേരളക്കാരായ പ്രവാസികൾക്ക് വൻ തോതിൽ തൊഴിൽ നഷ്ടവും, അത് മൂലം നാട്ടിലേക്ക് തിരിച്ചു പോകേണ്ട അവസ്ഥയുമാണ് .ശേഷിക്കുന്ന മറ്റു ചിലർക്ക് വളരെ കുറഞ്ഞ ശമ്പളത്തിൽ നിവർത്തിയില്ലാതെ ജോലിയിൽ തുടരേണ്ട സാഹചര്യവുമാണ്.  അപ്പോഴും പരമാവധി ക്ഷമയോടെ നമ്മുടെ സർക്കാറിനെയും ,ജനങ്ങളെയും, കുടുംബത്തെയും ബുദ്ധിമുട്ടിക്കാതെ വളരെ ചെലവ് ചുരുക്കി മുന്നോട്ട് പോയി കൊണ്ടിരിക്കവെ അപ്രതീക്ഷിതമായി വന്ന കോറോണ എന്ന മഹാമാരിയിൽ കുടുങ്ങി എന്ത് ചെയ്യണമെന്നറിയാതെ പകച്ചു നിൽക്കുന്ന ഒരു ദയനീയ കാഴ്ചയാണ്ള്ളത്.

പ്രവാസികൾ ആയത് കൊണ്ട് അവരുടെ പരാധീനതകൾ ആരോടും വിളിച്ചു പറയാറില്ല സർക്കാറും, സർക്കാർ മിഷനറികളും ,സാമൂഹിക രാഷ്ട്രീയ സംഘടനകളും അവരുടെ പ്രയാസത്തെക്കുറിച്ച് അന്വേഷിക്കാറുമില്ല, അതിന്റെ ആവശ്യകതയും ഇതുവരെ ഉണ്ടായിട്ടുമില്ലതാനും.

ഇനിയും സത്യം തുറന്ന് പറയാതിരുന്നാൽ പ്രവാസി കുടുംബങ്ങൾ വലിയൊരു പ്രയാസത്തിലേക്ക് പോകുമെന്ന തിരിച്ചറിവിൽ നിന്നാണ് പ്രവാസികൾക്ക് വേണ്ടി ഇങ്ങനെ ഒരു കുറിപ്പ് പൊതു സമൂഹ ശ്രദ്ധയിലേക്ക് കൊണ്ടുവരണമെന്ന് തോന്നിയത്.

പല കുടുംബങ്ങളും പട്ടിണിയുടെയും, പ്രയാസത്തിന്റെയും വക്കിലാണ്.  പ്രവാസികൾക്ക് അവർ ജോലി ചെയ്യുന്ന രാജ്യങ്ങളിൽ കോറോണ വ്യാപനവുമായി എല്ലാ തൊഴിൽ മേഖലയും അനിശ്ചിത കാലത്തേക്ക് അടച്ചിരിക്കുകയാണ്.  തൽഫലമായി അവരുടെ ശമ്പളവും മറ്റു കാര്യങ്ങളും കിട്ടാതെ വളരെ പ്രയാസത്തിലുമാണ്.
ഓരോ മാസവും  ലഭിക്കുന്ന ശമ്പളം കൊണ്ട് നാട്ടിൽ ജീവിക്കുന്ന  പ്രവാസി കുടുംബങ്ങൾ വരുമാനം ഒന്നുമില്ലാതെ സങ്കടപ്പെടുന്നു.  അതിന് പുറമെ രോഗികളായ രക്ഷിതാക്കൾ, കുട്ടികൾ എന്നിവരുടെ ചികിത്സ, ബാങ്ക് ലോൺ', വിദ്യഭ്യാസ ചിലവുകൾ ഏല്ലാം തന്നെ നിറവേറ്റുന്നതിൽ വളരെ ബുദ്ധിമുട്ടിലാണ്.

ആയതിനാൽ  ക്ഷേമ നിധിയിൽ ചേരാൻ കഴിയാതെ പോയ പാവപ്പെട്ട മുൻ പ്രവാസികൾ ഉൾപ്പെടെ എല്ലാ പ്രവാസികൾക്കും  പ്രവാസി ക്ഷേമനിധി ഫണ്ടിൽ നിന്നും ഈ കൊറോണ കാലമെങ്കിലും മാസം തോറും ചുരുങ്ങിയത് 5000  രൂപാ വീതമെങ്കിലും നൽകി അവരെ രക്ഷിക്കണം എന്ന്  വിനയപുരസ്സരം അഭ്യർത്ഥിക്കുന്നു.

രഘുനാഥൻ വാഴപ്പള്ളി,
ജില്ലാ പ്രസിഡന്റ്‌,
ഗ്ലോബൽ കേരള പ്രവാസി അസോസിയേഷൻ
കൊല്ലം.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.