ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

പുനലൂർ സ്റ്റേഷൻ പരിധിയിൽ വ്യാജ ചാരായ നിര്‍മ്മാണം രണ്ട് കേസുകളിലായി നാല് അറസ്റ്റില്‍


പുനലൂർ: പിറവന്തൂരിൽ നിന്നും വ്യാജ ചാരായ നിര്‍മ്മാണത്തിനിടയില്‍  പിറവന്തൂര്‍ ആനക്കുളം, അലിമുക്ക് വാലുതുണ്ടില്‍ വീട്ടില്‍ ആദിച്ചന്‍റെ മകന്‍ 53 വയസ്സുള്ള ഉദയകുമാര്‍, പിറവന്തൂര്‍ ആനക്കുളം ചീയോട് പുത്തന്‍ വീട്ടില്‍ ജോസഫിന്‍റെ മകന്‍ 57 വയസ്സുള്ള വര്‍ഗ്ഗീസ് എന്നിവരെ വ്യാജ ചാരായ നിർമ്മാണത്തിന്  പുനലൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. ഉദയകുമാറിന്റെ വീട്ടില്‍ സൂക്ഷിച്ചിരുന്ന 35 ലിറ്റര്‍ കോടയും വാറ്റുപകരണങ്ങളും പോലീസ് പിടിച്ചെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ കോടതി 14 ദിവസത്തേക്ക് റിമാന്‍റ് ചെയ്തു.

പുനലൂർ മാത്ര എന്ന സ്ഥലത്ത് നിന്നും വ്യാജ ചാരായ നിര്‍മ്മാണത്തിനിടയില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്തു. മാത്ര പ്രീതി ഭവനിൽ ശിവദാസൻ പിള്ളയുടെ മകൻ 42 വയസുള്ള പ്രദീപ്, മാത്ര കാരോട്ട് ചരുവിള വീട്ടിൽ രാജപ്പൻ മകൻ 40 വയസുള്ള വിജയൻ എന്നിവരാണ് പിടിയിലായത്. ഇവരുടെ പക്കൽ നിന്നും ചാരായവും 30 ലിറ്റർ കോടയും, വാറ്റുപകരണങ്ങളും പോലീസ് പിടിച്ചെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ കോടതി 14 ദിവസത്തേക്ക് റിമാന്‍റ് ചെയ്തു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.