കൊല്ലം പുനലൂർ മണ്ഡലത്തിലെ കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ അവലോകന യോഗം മന്ത്രി കെ രാജുവിന്റെ അദ്ധ്യക്ഷതയിൽ പുനലൂരിൽ ചേർന്നു .
നിലവിൽ മണ്ഡലത്തിൽ സ്വീകരിച്ചിട്ടുള്ള നടപടികളെ കുറിച്ച് പുനലൂർ RDO വിശദീകരിച്ചു. തുടർന്ന് ഇനി നടത്താൻ പോകുന്ന പ്രതിരോധ നടപടികളെ കുറിച്ചും പൊതുവിൽ സ്വീകരിക്കേണ്ട നടപടികളെ സംബന്ധിച്ചും രോഗവ്യാപന സാധ്യതകളെ സംബന്ധിച്ചും താലൂക്ക് ആശുപത്രി സൂപ്രണ്ട് ആർ ഷാഹിർഷാ വിശദീകരിച്ചു.
അതാത് പഞ്ചായത്തുകളിൽ സ്വീകരിച്ചിട്ടുള്ള നടപടികൾ പഞ്ചായത്ത് പ്രസിഡന്റ്മാരും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും വിശദീകരിച്ചു.
യോഗത്തിൽ കൈക്കൊണ്ട തീരുമാനങ്ങൾ
നിലവിൽ സർക്കാർ പ്രഖ്യാപിച്ച ഇളവുകൾ ആര്യങ്കാവ്, തെന്മല, കുളത്തൂപ്പുഴ ഒഴികെ ഉള്ള പഞ്ചായത്തുകളിൽ അനുവദിക്കുന്നതിന് തീരുമാനിച്ചു.
കുളത്തൂപ്പുഴയിൽ നിന്നും വീണ്ടും പോസിറ്റീവ് കേസുകൾ ഉണ്ടാകാൻ സാധ്യത ഉണ്ട് എന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ കൂടുതൽ ആളുകളെ ക്വാറന്റൈൻ ചെയ്യേണ്ടുന്ന സാഹചര്യം ഉള്ളതിനാവശ്യമായ റൂമുകൾ സജ്ജീകരിക്കുന്നതിന് പഞ്ചായത്തുകൾക്ക് നിർദ്ദേശം നൽകികുളത്തൂപ്പുഴ പഞ്ചായത്തിലെ സമ്പൂർണ്ണ അടച്ചിടൽ ഫലപ്രദമായ രീതിയിൽ നടപ്പിലാക്കാൻ തീരുമാനിച്ചു.
അതിർത്തി വഴി ആളുകൾ കടന്ന് വരുന്നതിനാൽ വന മേഖലയിൽ ഉള്ള വഴികൾ അടക്കം കർശനമായ നിയന്ത്രണത്തിൽ കൊണ്ട് വരാൻ തീരുമാനിച്ചു.
ആര്യങ്കാവ് പഞ്ചായത്ത് മേഖലയിൽ ഉള്ള ആദിവാസി വിഭാഗത്തിൽ പെട്ട ആളുകൾക്ക് സർക്കാർ അനുവദിച്ച ഭക്ഷ്യ കിറ്റുകളും മറ്റും കൃത്യമായി ലഭിക്കുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിനും ഭക്ഷ്യ കിറ്റുകൾ എത്തിച്ച് നൽകുന്നതിനും TDO യെ ചുമതല പെടുത്തി.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ