പുനലൂർ മാമ്പഴത്തറയിലെ കൈക്കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ച് പുനലൂർ ഫയർ ഫോഴ്സ്.പുനലൂർ മാമ്പഴത്തറ ഇരുട്ടുതറ ഗിരിജൻ കോളനിയിലെ സനൽ, ബബിത ദമ്പതികളുടെ 32 ദിവസം മാത്രം പ്രായമായ കൈക്കുഞ്ഞിനെ ആശുപത്രിയിൽ എത്തിക്കാൻ പുനലൂർ ഫയർ ഫോഴ്‌സിന്റെ സഹായം. പനിയും കഫക്കെട്ടും അനുഭവപ്പെട്ട കൈക്കുഞ്ഞിനെ ആശുപത്രിയിൽ എത്തിക്കാൻ വാഹന സൗകര്യം ഇല്ലാതെ വന്നപ്പോഴാണ് ഫയർ സർവീസിന്റെ സേവനം ആവശ്യപ്പെട്ടത് .
ഇതിനിടയിൽ അതെ സ്ഥലത്തെ രാജീവ് വിലാസത്തിൽ കുഞ്ഞുമോന്റെ ശ്രവണസഹായിയുടെ ബാറ്ററി തീർന്ന വിവരം സേനയുടെ ശ്രദ്ധയിൽ എത്തി.
പുനലൂർ രാജൻ റേഡിയോ സർവീസ് അടിയന്തിരമായി തുറപ്പിച്ചു അഗ്നി ശമന സേന കുഞ്ഞുമോന് ബാറ്ററി വാങ്ങി നൽകി.
പ്രവർത്തനങ്ങൾക്ക് സീനിയർ ഫയർ ഓഫീസർ സുധീർ കുമാർ, സീനിയർ ഫയർ ഓഫീസർ മെക്കാനിക്ക് ശ്രീ. ജയിംസ് എന്നിവർ നേതൃത്വം നൽകി
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ