സർക്കാർ നിർദ്ദേശങ്ങൾ കാറ്റിൽ പറത്തി പുനലൂര്‍ ഫിഷറീസ് ഔട്ട്ലറ്റ്. ആരോഗ്യ
പ്രവർത്തകരുടേയും പോലീസിൻ്റേയും വാക്കുകൾ ധിക്കരിച്ച് ചെമ്മന്തുര്‍ ഔട്ട്ലറ്റിന് മുന്നിൽ
കൂട്ടം കൂടുന്നത് നിരവധി ആളുകള്‍.
ഔട്ട് ലറ്റിന് മുന്നിലെ വൻ ജനക്കൂട്ടം കണ്ട് പൊതു ജനങ്ങള്‍ അറിയിച്ചത്
അനുസരിച്ച് എത്തിയ പുനലൂര്‍ പോലീസ് സംഘമാണ് ആള്‍ക്കൂട്ടത്തെ നിയന്ത്രിച്ചത്.
ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഫോര്‍മാലിന്‍ കലര്‍ന്ന മല്‍സ്യം പിടിച്ചെടുത്ത് നശിപ്പിച്ചപ്പോള്‍ പൊതുമാർക്കറ്റുകളിൽ
മത്സ്യം ലഭിക്കാതെ വന്നതും ചിക്കന്‍ പുനലൂരില്‍ വൻ വിലക്കയറ്റവുമായതോടെ
ഈസ്റ്റര്‍ കാലത്ത് സാധാരണക്കാരടക്കം മത്സ്യം വാങ്ങാൻ ഫിഷറീസിൻ്റെ ഔട്ട് ലറ്റിനെ ആശ്രയിക്കാൻ
തുടങ്ങിയതാണ് തിരക്കേറാൻ കാരണം.
എന്നാൽ എത്തിച്ചേരുന്നവർ സാമൂഹിക അകലം
പാലിക്കുന്നതിനുള്ള നിർദ്ദേശങ്ങളോ തിരക്ക് കുറക്കാനുള്ള മാർഗ്ഗങ്ങളോ
അധികാരികൾ സ്വീകരിക്കുന്നില്ല എന്ന ആക്ഷേപം ശക്തമാകുന്നുണ്ട്.
പൊതു
ജനങ്ങൾ സാമൂഹിക അകലം പാലിക്കുന്നതിനാവശ്യമായ നടപടികളും സുരക്ഷാ
ക്രമീകരണങ്ങളും എത്രയും വേഗം കൈക്കൊള്ളണമെന്നാണ് ജനങ്ങളുടെ ആവശ്യം.
ഓരോ
ദിവസവും ഫിഷറീസ് ഔട്ട് ലറ്റിന് മുന്നിൽ വർധിച്ച് വരുന്ന നിരക്ക്
നിയന്ത്രിച്ചില്ലെങ്കിൽ കോവിഡ് 19 ൻ്റെ പശ്ചാത്തലത്തിൽ വൻ സാമൂഹിക
വിപത്തുണ്ടാകുമെന്ന് ആരോഗ്യ പ്രവർത്തകരും ചൂണ്ടിക്കാണിക്കുന്നു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ