ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

കൊല്ലം പുനലൂർ നെടുംങ്കയം വാർഡിലെ മുഴുവൻ കുടുംബങ്ങൾക്കും വാർഡ് കൗണ്സിലർ സാബു അലക്സിന്റെ വിഷു ദിന സമ്മാനം.

കൊല്ലം പുനലൂർ നെടുംങ്കയം വാർഡിലെ മുഴുവൻ കുടുംബങ്ങൾക്കും വാർഡ് കൗണ്സിലർ സാബു അലക്സിന്റെ വിഷു ദിന സമ്മാനം.
തന്റെ വാർഡിലെ മുഴുവൻ കുടുംബങ്ങൾക്കും പച്ചക്കറി കിറ്റ് നൽകി വാർഡ് കൗണ്സിലർ സാബു അലക്‌സ്.കോവിഡ് 19 രാജ്യത്ത് പടർന്ന സാഹചര്യത്തിൽ അധികൃതർ കേരളത്തിലും ലോക് ഡൗണ് പ്രഖ്യാപിച്ചു.
തന്റെ വാർഡിലെ ചില കുടുംബങ്ങൾ നിത്യവൃത്തിക്ക് പോലും ബുദ്ധിമുട്ടുന്നത് കണ്ട സാബു അലക്‌സ് സർക്കാർ റേഷൻ അരി എല്ലാവർക്കും ലഭിച്ച സാഹചര്യത്തിൽ തന്റെ വാർഡിലെ മുഴുവൻ കുടുംബങ്ങൾക്കും വിഷു ദിനത്തിൽ പച്ചക്കറി കിറ്റ് നൽകാൻ തീരുമാനിക്കുകയായിരുന്നു.
തന്റെ തീരുമാനം നഗരസഭ പ്രതിപക്ഷ നേതാവ് നെൽസൻ സെബാസ്റ്റ്യനെ  അറിയിക്കുകയും അദ്ദേഹം പൂർണ പിന്തുണ നൽകുകയും ചെയ്‌തു.
തുടർന്ന് കുടുംബശ്രീ അംഗങ്ങളുടെ സഹായത്തോടെ കിറ്റുകൾ തയ്യാറാക്കി നെടുംങ്കയം വാർഡിലെ വിവിധ സ്ഥലങ്ങളായ കൂനംകുഴി,കല്ലുമല,ചാലക്കോട്,റേഡിയോ പാർക്ക്,തെങ്ങുംതറ,മൂന്നാം ഗേറ്റ് എന്നിവടങ്ങളിൽ വിതരണം ചെയ്തു.
പച്ചക്കറി വിതരണ ഉദ്ഘാടനം നഗരസഭ പ്രതിപക്ഷ നേതാവ് നെൽസൻ സെബാസ്റ്റ്യൻ നിർവഹിച്ചു സംസാരിച്ചു.
തുടർന്ന് സാബു അലക്‌സ് സഹകരിച്ച എല്ലാവർക്കും നന്ദി പറഞ്ഞു.
നഗരസഭ പ്രതിപക്ഷ നേതാവ്,നെൽസൻ സെബാസ്റ്റ്യൻ,നെടുംങ്കയം വാർഡ് കൗണ്സിലർ സാബു അലക്‌സ്,എ.കെ നവാസ്,നാസർ,കുടുംബശ്രീ പ്രവർത്തകർ എന്നിവർ നേതൃത്വം നൽകി .
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.