ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

പുനലൂര്‍ സപ്ലൈ ആഫീസ് പരിധിയിലെ റേഷൻ കടകളിൽ കാർഡ് ഉടമകൾക്ക് ലോക് ഡൌണ്‍ കാലത്തേക്ക് സർക്കാർ പ്രഖ്യാപിച്ച അരി ലഭിക്കുന്നില്ല എന്ന് പരാതി.

പുനലൂര്‍ സപ്ലൈ ആഫീസ് പരിധിയിലെ റേഷൻ കടകളിൽ കാർഡ് ഉടമകൾക്ക് ലോക് ഡൌണ്‍ കാലത്തേക്ക് സർക്കാർ പ്രഖ്യാപിച്ച അരി ലഭിക്കുന്നില്ല എന്ന് പരാതി.
സർക്കാർ നിർദേശം അനുസരിച്ച് റേഷൻ വാങ്ങാൻ എത്തിയവർ കണ്ടത് കാലിയായ റേഷൻ കടകൾ.അടിയന്തരമായി റേഷൻ കടകളിൽ അരി ഉൾപ്പെടെയുള്ള അവശ്യ സാധനങ്ങൾ എത്തിച്ച് വിതരണത്തിന് നൽകണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പുനലൂർ സപ്ലൈ ആഫീസറെ ഉപരോധിച്ചു.
താലൂക്കിലെ റേഷൻ കടകളിൽ വിതരണത്തിന് ആവശ്യമായ റേഷൻ വസ്തുക്കൾ എത്തിച്ച് നൽകിയില്ലെന്ന് ആരോപിച്ചാണ് പുനലൂർ താലൂക്ക് സപ്ലൈ ഓഫീസ് കോൺഗ്രസ് പ്രവർത്തകർ ഉപരോധിച്ചത്. രാവിലെ പത്ത് മണിയോടെയായിരുന്നു ഉപരോധം.
പുനലൂർ നഗരസഭാ പരിധിയിലെ പത്ത് റേഷൻ കടകളിൽ വ്യാഴാഴ്ച രാവിലെ മുതൽ റേഷൻ വാങ്ങാനെത്തിയവർ ഉൽപ്പന്നങ്ങൾ ലഭിക്കാതെ മടങ്ങിയതിനെ തുടർന്നായിരുന്നു ഉപരോധം. നഗരസഭാ പ്രതിപക്ഷ നേതാവ് നെൽസൺ സെബാസ്റ്റ്യൻ, കൗൺസിലർ ജി.ജയപ്രകാശ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ ഉദ്യോഗസ്ഥര്‍ പാലിക്കുന്നില്ല എന്ന് നഗരസഭാ പ്രതിപക്ഷ നേതാവ് നെൽസൺ സെബാസ്റ്റ്യൻ, കൗൺസിലർ ജി.ജയപ്രകാശ് എന്നിവര്‍ ആരോപിച്ചു
പുനലൂർ സപ്ലൈ ആഫീസ് അധികൃതർ റേഷൻ കടകളിൽ സര്‍ക്കാര്‍ പറഞ്ഞ സമയത്ത് അരി എത്തിക്കാത്തത് മൂലമാണ് കാർഡ് ഉടമകൾക്ക് അരി നൽകാൻ കഴിയാഞ്ഞതെന്ന് റേഷൻ കട ഉടമകൾ പറയുന്നു.ടൌണ്‍  ഭാഗത്തുള്ള ചില കടകളില്‍ മാത്രമാണ് സര്‍ക്കാര്‍ നിശ്ചയിച്ച അരി എത്തിച്ചേര്‍ന്നിട്ടുള്ളത്.
മാസന്തോറും കാർഡിന് കിട്ടുന്ന അരിയും സാധനങ്ങളും മാത്രമേ നിലവിൽ കിട്ടുന്നുള്ളുവെന്നും ലോക്  ഡൗണിൽ സർക്കാർ നൽകും എന്ന് പറഞ്ഞ റേഷൻ സാധനങ്ങൾ ഉപഭോക്താക്കള്‍ റേഷൻ കടകളിൽ പല പ്രാവശ്യം കയറി ഇറങ്ങിയിട്ടും അരിയും സാധനങ്ങളും ലഭിക്കുന്നില്ലന്നും പറയുന്നു.റേഷൻ വാങ്ങാൻ എത്തിയവർ ഉൽപ്പന്നങ്ങൾ ലഭിക്കാതെ മടങ്ങിയ പശ്ചാത്തലത്തിലായിരുന്നു സമരം.സമരത്തെ തുടർന്ന് പുനലൂർ പോലീസും സ്ഥലത്ത് എത്തിയിരുന്നു.സ്റ്റോക്ക് കുറവുള്ള പുനലൂർ നഗരപരിധിയിലെ പത്തോളം റേഷൻ കടകളിൽ വ്യാഴാഴ്ച ഉച്ചയ്ക്ക് മുമ്പ് വിതരണത്തിനുള്ള റേഷൻ ലോഡ് എത്തിച്ച് നൽകാമെന്ന് താലൂക്ക് സപ്ലൈ ഓഫീസർ ജോൺ തോമസ് ഉറപ്പു നൽകിയതിനെ തുടർന്നാണ് സമരം അവസാനിപ്പിച്ചത്.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.