ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

പുനലൂർ താലൂക്ക് ആശുപത്രിയിലെ പത്തു ജീവനക്കാർ നിരീക്ഷണത്തിൽ

കൊല്ലം പൂനലൂർ  താലൂക്ക് ആശുപത്രിയിലെ രണ്ട് ഡോക്ടർമാർ ഉൾപ്പെടെ പത്ത് ജീവനക്കാരെ കോവിഡ് നിരീക്ഷണത്തിലാക്കി. രണ്ടു ഒ.പി കൾ താൽക്കാലികമായി അടച്ചു. കുളത്തൂപ്പുഴയിലെ കോവിഡ് ബാധിതരെ ഒ.പിയിൽ ആദ്യഘട്ടത്തിൽ പരിശോധിച്ച ഡോക്ടർമാർ, നേഴ്സുമാർ അടക്കം ഉള്ളവരെയാണ് ബുധനാഴ്ച നിരീക്ഷണത്തിലാക്കിയത്. കുളത്തൂപ്പുഴയിൽ കോവിഡ് സ്ഥിരീകരിച്ചവരെ ആദ്യം സാധാ ഓ.പിയിലും തുടർന്ന് സ്പെഷ്യൽ ഓ.പിയിലും പരിശോധിച്ച ശേഷമാണ് രോഗലക്ഷണം കണ്ടെത്തിയത്.
ഇവരെ പിന്നീട് പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഈ രോഗികൾ താലൂക്ക് ആശുപത്രിയിൽ വന്ന ദിവസം ഇവിടെ ഉണ്ടായിരുന്നവരെ കണ്ടെത്താൻ ആശുപത്രിയിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കുന്നുണ്ട്. കൂടാതെ  ആശുപത്രിയിലെ ജീവനക്കാരക്കം 58 പേരുടെ സാമ്പിൾ ഇന്നലെ പരിശോധനക്ക് ശേഖരിച്ചു. ആശുപത്രിയിലെ എല്ലാ മേഖലയിലും അണുനശീകരണം നടത്തുകയും ചെയ്തു. ജീവനക്കാരെ നിരീക്ഷണത്തിൽ ആക്കിയതിൽ ആശങ്കപ്പെടേണ്ടതില്ലന്ന് സൂപ്രണ്ട് ഡോ.ആർ. ഷാഹിർഷ പറഞ്ഞു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.