കൊല്ലം അഞ്ചൽ ആർ പി എൽ തോട്ടം തൊഴിലാളികളുടെ ശമ്പള കുടിശിക നൽകുവാൻ തീരുമാനമായി .
ബിവറേജസ് കോർപ്പറേഷനിൽ നിന്ന് 5 കോടി രൂപ കടമെടുത്താണ് കുടിശിക വിതരണം .
മാർച്ച് മാസം ഇരുപത്തിയഞ്ചാം തീയതി വരെ ജോലി ചെയ്തതിന്റെ വേതനം ഏപ്രിൽ ആദ്യവാരം നാല് ഗ്രേഡുകളായ് തരം തിരിച്ച് നൽകിയിരുന്നു. മുപ്പത് മുതൽ അറുപത് ശതമാനം എന്ന കണക്കിലായിരുന്നു തുക നൽകിയത്. ഈ കണക്കിൽ D ഗ്രേഡ് വിഭാഗമായ തൊഴിലാളികൾക്ക് ഒരു മാസത്തെ വേതനത്തിന്റെ അറുപത് ശതമാനവും എ ഗ്രേഡ് വിഭാഗമായ ജീവനക്കാർക്ക് മുപ്പത് ശതമാനവും നൽകി. ബാക്കി തുക നൽകുവാൻ കമ്പനി സാമ്പത്തിക പ്രതിസന്ധി നേരിട്ട ഘട്ടത്തിലാണ് കടം എടുത്തത്. ലോക്ഡൗണിന്റെ പശ്ചാത്തലത്തിൽ കമ്പനി അടച്ച് പൂട്ടിയതും മുൻകാലങ്ങളായി ഉള്ള റബ്ബറിന്റെ വില ഇടിവും പ്രതിസന്ധിക്ക് കാരണമായി. കമ്പനിയുടെ സാമ്പത്തിക പ്രതിസന്ധി വിഷയം ഭരണകക്ഷിയുണിയനായ സി.ഐ.ടി.യൂ കശുവണ്ടി വികസന കോർപ്പറേഷൻ ചെയർമാൻ എസ് ജയമോഹനന്റെ നേത്യത്വത്തിൽ മുഖ്യമന്ത്രിക്കും തൊഴിൽ വകുപ്പ് മന്ത്രിക്കും നിവേദനം സമർപ്പിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് തൊഴിൽ വകുപ്പ് മന്ത്രി ഇടപ്പെട്ട് അടിയന്തരമായി അഞ്ച് കോടി രൂപ കടം എടുത്ത് ശമ്പള കുടിശിക വിതരണം ചെയ്തത് എന്ന് കൊല്ലം ജില്ലാ പ്ലാന്റേഷൻ വർക്കേഴ്സ് യൂണിയൻ CITU മേഖല സെക്രട്ടറി T അജയൻ പറഞ്ഞു.
തുക ബാങ്ക് അക്കൗണ്ട് വഴി വിതരണം ചെയ്ത് തുടങ്ങി
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ