എസ്.എന്.ഡി.പി ശാഖയുടെ നേതൃത്വത്തിൽ സമൂഹ അടുക്കളയിലേക്ക് ഭക്ഷ്യ സാധനങ്ങൾ നൽകി.അരി പച്ചക്കറി തുടങ്ങിയ ഉത്പ്പന്നങ്ങളാണ് നൽകിയത്.
എസ്.എന്.ഡി.പി 3622-ാം നമ്പർ വിളക്കുപാറ ശാഖയിൽ നിന്നാണ് ഭക്ഷണ പൊതി തയ്യാറാക്കുന്നതിനുള്ള വിഭവങ്ങൾ വിളക്കുപാറ എൽ പി സ്കുളിൽ പ്രവർത്തിക്കുന്ന സമൂഹ അടുക്കളയിൽ എത്തിച്ച് നൽകിയത്.
ശാഖയുടെ നേതൃത്വത്തിൽ എത്തിച്ച് നൽകിയ വിഭവങ്ങൾ കമ്യുണിറ്റി കിച്ചൻ നടത്തിപ്പ് ചുമതലക്കാരായ Tഅജയൻ, R ബിജു. k അനിമോൻ എന്നിവർ ഏറ്റുവാങ്ങി.
കഴിഞ്ഞ പതിനേഴ് ദിവസങ്ങളായി പ്രവർത്തിക്കുന്ന സമൂഹ അടുക്കളയിൽ നിന്ന് നിരവധി ഭക്ഷണ പൊതികൾ തയ്യാറാക്കി നൽകുന്നു.
ഇത് അർഹരായ കരങ്ങളിൽ എത്തുമ്പോൾ അവരുടെ വിശപ്പ് അകറ്റും. മാത്യകപരമായ പ്രവർത്തനവുമായ് മുന്നോട്ട് പോകുന്ന സമൂഹ അടുക്കളയിലേക്ക് വിഭവങ്ങൾ സമാഹരിച്ച് നൽകിയതിലൂടെ ലോകത്തെ വിഴുങ്ങിയ മഹാമാരിയാൽ കഷ്ടത അനുഭവിക്കുന്ന ജനങ്ങളുടെ ഒരു നേരത്തെ വിശപ്പ് അകറ്റുവാൻ കഴിയുന്നു എന്നത് വളരെയധികം സംതൃപ്തിയാണ് നൽകുന്നത് എന്ന് ശാഖ സെക്രട്ടറി കെ വിജയൻ പറഞ്ഞു.
ശാഖ പ്രസിഡന്റ് സുഗദൻ, ഭാരവാഹികളായ ചിത്തരഞ്ജൻ ,അനിൽ , യുവജന പ്രവർത്തകരായ ഷൈൻ ബാബു, അനുരഞ്ജൻ ,ദിലീപ് തുടങ്ങിയവർ വിഭവ സമർപ്പണത്തിൽ പങ്കാളികളായ്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ