ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

സൈക്കിളിൽ സഞ്ചരിക്കുകയായിരുന്ന ഒൻപതാം ക്ലാസ് വിദ്യാർഥി കുഴഞ്ഞു വീണു മരിച്ചു.

സൈക്കിളിൽ സഞ്ചരിക്കുകയായിരുന്ന ഒൻപതാം ക്ലാസ് വിദ്യാർഥി കുഴഞ്ഞു വീണു മരിച്ചു. കൊല്ലം കുളത്തൂപ്പുഴയിൽ ഇന്നലെ രാവിലെ 10 മണിയോടെയാണ് സംഭവം.
കുളത്തൂപ്പുഴ ഏഴംകുളം മനീഷ് മന്ദിരത്തിൽ മനോജ്, ലേഖ ദമ്പതികളുടെ മകൻ
16 വയസ്സുള്ള മനീഷാണ് സൈക്കിളിൽ യാത്ര ചെയ്യവേ ഏഴംകുളം ജംഗ്ഷനു സമീപം വെച്ച് കുഴഞ്ഞു വീണു മരണപ്പെട്ടത്.
ഏഴംകുളത്തെ കടയിൽ നിന്ന്  മലക്കറി വാങ്ങി തിരികെ പോകുന്ന സമയം  റോഡിൽ കുഴഞ്ഞു വീഴുകയായിരുന്നു
മനീഷ് കുഴഞ്ഞു വീഴുന്നത് കണ്ട തൊട്ടടുത്ത വീട്ടിലെ സ്ത്രീ ഓടിയെത്തുകയും ആൾക്കാരെ വിളിച്ചു കൂട്ടി മനീഷിനെ കുളത്തൂപ്പുഴ ഗവൺമെൻറ് ആശുപത്രിയിൽ എത്തിച്ചെങ്കിലും  മരണം സംഭവിക്കുകയായിരുന്നു.
മനീഷിനു  വർഷങ്ങൾക്കു മുമ്പ് ഹെർണിയയുടെ ഓപ്പറേഷൻ നടത്തിയിരുന്നു അല്ലാതെ മറ്റു അസുഖങ്ങൾ ഒന്നും ഇല്ലായിരുന്നു എന്നു ബന്ധുക്കൾ പറഞ്ഞു. 
എന്നാൽ മനീഷ് കുഴഞ്ഞു വീണപ്പോൾ വായിൽ നിന്ന്  നുരയും പതയും വന്നിരുന്നതായും ദൃക്‌സാക്ഷിയായ വീട്ടമ്മ പറഞ്ഞു.
അപസ്മാരമായിരിക്കാം  മരണത്തിന് കാരണമായത് എന്നുള്ള പ്രാഥമിക നിഗമനത്തിലാണ് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും പോലീസും.
കുളത്തുപ്പുഴ പോലീസ്  മേൽ നടപടികൾ സ്വീകരിച്ച് പോസ്റ്റുമോർട്ടത്തിനായി മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പോസ്റ്റ്‌ മോർട്ടത്തിനായി കൊണ്ടുപോയി.
കുളത്തുപ്പുഴ ചന്ദനക്കാവ് ബി.എം.ജി ഹൈസ്കൂളിലെ 9 ക്ലാസ്സ്‌ വിദ്യാർഥിയാണ് മരിച്ച മനീഷ്
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.