
പകല്‍ താപനില ഉയര്‍ന്ന സാഹചര്യത്തില്‍ ചൂടുമൂലമുള്ള ആരോഗ്യപ്രശ്നങ്ങള്‍ നേരിടുന്നതിന് ജനങ്ങളും കോവിഡ് നിവാരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരും ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്മാന് കൂടിയായ ജില്ലാ കലക് ടര്‍ ബി അബ്ദുള്‍നാസര്‍ നിര്‍ദേശം നല്കി.
സൂര്യാതപം ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
• ധാരാളം ശുദ്ധജലം കുടിക്കുക. ചായ, കാപ്പി, മദ്യം തുടങ്ങിയവ നിര്‍ജലീകരണം വര്‍ധിപ്പിക്കുന്നവയാണ്.
• വീട്ടിലും മുറികളിലും വായു സഞ്ചാരം ഉറപ്പാക്കുക.
• അടച്ചുപൂട്ടലിനെത്തുടര്‍ന്ന് വീട്ടിലിരിക്കുന്നവര്‍ പകല്‍ 11 മണിമുതല്‍ 3 വരെയുള്ള സമയത്ത് നേരിട്ട് ശരീരത്ത് വെയിലേല്‍ക്കുന്നത് ഒഴിവാക്കുക. ലോക് ഡൗണ്‍ കഴിഞ്ഞാലും അത്യാവശ്യത്തിനല്ലാതെ പുറത്തിറങ്ങരുത്. സൂര്യാതപം തടയാന്‍ പരുത്തി വസ്ത്രങ്ങള്‍ ധരിക്കുക. ഇളം നിറത്തിലുള്ള വസ്ത്രങ്ങളാണ് അഭികാമ്യം.
• പോഷക സമൃദ്ധമായ ആഹാരങ്ങള്‍ കഴിക്കുക. പച്ചക്കറികളും പഴങ്ങളും കൂടുതലായി ഉള്‍പ്പെടുത്തുക.
• പകല്‍ ജോലി ചെയ്യുന്നവര്‍ കമ്മ്യൂണിറ്റി കിച്ചന് സംഘാടകര്‍, തൊഴിലാളികള്‍, പൊലീസ്, തൊഴിലുറപ്പ് പ്രവര്‍ത്തകര്‍, ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് സൂര്യതാപം ഏല്‍ക്കുവാനുള്ള സാധ്യത കൂടുതലായതിനാല്‍ അവര്‍ സണ്‍ സ്ക്രീന്‍ ലോഷനുകള്‍ തേയ്ക്കുന്നത് നല്ലതാണ്.
• പനി, തലവേദന, ചുടുകുരു എന്നീ ലക്ഷണങ്ങളോ ശരീരം ചുട്ടുപൊള്ളുന്നതായി അനുഭവപ്പെടുകയോ ചെയ്താല്‍ വേഗം തണലിലേക്ക് മാറുക, നനഞ്ഞ തുണി കൊണ്ട് പൊള്ളലേറ്റ ഭാഗം തുടയ്ക്കുക.
• പെട്ടെന്നു തന്നെ വൈദ്യ സഹായം തേടുക എന്നീ കാര്യങ്ങള്‍ ഉടനടി ചെയ്യേണ്ടതാണ്.
വാര്‍ത്തകള്‍ക്ക് പേജ് ലൈക്ക് ചെയ്യുക
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ