ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

ഉറുകുന്നിൽ എക്സൈസ് നടത്തിയ പരിശോധനയിൽ ചാരായ വിൽപ്പന നടത്താൻ ശ്രമിച്ച യുവാവിനെ അറസ്റ്റ്‌ ചെയ്തു

ലോക് ഡൗണിൻ്റെ മറവിൽ വ്യവസായ അടിസ്ഥാനത്തിൽ വില്പന നടത്തുവാൻ തയ്യാറാക്കിയ കോടയും വാറ്റുപകരണങ്ങളും പ്രതിയോടൊപ്പം വീട്ടിൽ നിന്നും അഞ്ചൽ എക്സയിസ് സംഘം കസ്റ്റഡിയിൽ എടുത്തു. ഉറുകുന്നു വെള്ളച്ചാലിൽ സൂര്യ വിലാസം വീട്ടിൽ രാജൻ്റെ മകൻ 26 വയസുള്ള രാഹുൽ രാജനെയാണ് എക്സൈസ് സംഘം കസ്റ്റഡിയിൽ എടുത്തത്. ഇന്ന് ഉച്ചയോടാണ് രാഹുലിൻ്റെ വീട്ടിൽ എക്സൈസ് സംഘം പരിശോധന നടത്തിയത്.770 ലിറ്റർ കോട, 500 ലിറ്റർ വാട്ടർ ടാങ്ക്, 200 ലിറ്റർ ഇരുമ്പു ബാരൽ, 35 ലിറ്ററിൻ്റെ കന്നാസുകൾ, കലം, ചരുവം മറ്റു വാറ്റുപകരണങ്ങൾ എന്നിവയും കണ്ടെടുത്തു. വാറ്റാൻ പാകപ്പെടുത്തിയ കോട കന്നാസുകളിലാക്കി കുളിമുറിയിലാണ് സൂക്ഷിച്ചിരുന്നത്. റേഞ്ച് ഇൻസ്പെക്ടർ ബിജു. എൻ. ബേബിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ വീട് റെയ്ഡ് ചെയ്താണ് ഇവ പിടിച്ചെടുത്തത്. പ്രതി ഉറുകുന്നിൽ ജിംനേഷ്യം നടത്തി വരികയാണ്. ലോക് ഡൗണിൻ്റെ മറവിൽ വ്യാജവാറ്റു സംഘങ്ങൾ കിഴക്കൻ മേഖലകളിൽ സജീവമായിട്ടുണ്ടെന്നു നാട്ടുകാർ ആരോപിക്കുന്നു. എക്സൈസ് പ്രിവന്റീവ് ഓഫീസർ ജി ബിജുകുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ ജി അഭിലാഷ്, എസ് സുരേഷ്, കെ.ജി ജയേഷ്, റിൻജോ വർഗീസ്, രജീഷ് ലാൽ എന്നിവരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.