ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

കൊല്ലം തെന്മല ഉറുകുന്നില്‍ തേനീച്ചയുടെ ആക്രമണത്തില്‍ അഞ്ച് പേര്‍ക്ക് പരുക്ക് ഒരാളുടെ നില ഗുരുതരം.

കൊല്ലം തെന്മല ഉറുകുന്നില്‍ തേനീച്ചയുടെ ആക്രമണത്തില്‍ അഞ്ച് പേര്‍ക്ക് പരുക്ക് ഒരാളുടെ നില ഗുരുതരം.
ഗുരുതരമായി പരുക്കേറ്റ തെന്മല പഞ്ചായത്തിലെ ഉറുകുന്ന് ഏഴാം വാര്‍ഡ്‌ ഇന്ദിരാ നഗറിലെ ഐഷാ പാലത്തിന് സമീപം പാറവിള വീട്ടില്‍ അന്‍പത്തി ഒന്ന് വയസുള്ള ഷൈലജയെ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബാക്കി നാല് പേരെ പരുക്ക് ഗുരുതരമല്ലാത്തതിനാല്‍ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രാഥമിക ശുശ്രുഷ നല്‍കിയ ശേഷം വിട്ടയച്ചു.
 ഇന്നലെ രാവിലെയാണ് എട്ട് മണിക്കാണ് സംഭവം. ഷൈലജ വീടിനു പുറത്തേക്ക് ഇറങ്ങുമ്പോള്‍ തേനീച്ചകള്‍ കൂട്ടമായി ആക്രമിക്കുകയായിരുന്നു.
ശരീരമാസകലം തേനീച്ചയുടെ കുത്തേറ്റു ഗുരുതരമായി പരുക്കേറ്റ ഷൈലജയെ നാട്ടുകാര്‍ പുനലൂര്‍ താലൂക്ക്‌ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
ആനപെട്ടകൊങ്കല്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തുകയും ഷൈലജയെ സന്ദര്‍ശിച്ച് ചികില്‍സാ ധനസഹായമായി അയ്യായിരം രൂപ അടുത്ത ബന്ധുവായ വസുന്തരന് കൈമാറുകയും ചെയ്തു.
പരുന്ത്‌ തേനീച്ചകളെ ആക്രമിച്ചതിനാല്‍ തേനീച്ച ഇളകി സമീപവാസികളെ ആക്രമിക്കുകയായിരുന്നു എന്ന് ഫോറസ്റ്റര്‍ സുനില്‍ കുമാര്‍ പറഞ്ഞു.
കൊറോണ വ്യാപനം തടയുവാന്‍ ലോക് ഡൌണ്‍ ആയതിനാല്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ തുക അനുവദിക്കുന്നതിന് സാധാരണ നിലവിലുള്ള നിബന്ധനകളായ അക്ഷയയില്‍ അപേക്ഷ കൊടുത്ത് ബാങ്ക് അക്കൌണ്ടില്‍ തുക കൈമാറുന്ന പതിവ് രീതി മാറ്റി നേരിട്ട് ആശുപത്രിയില്‍ എത്തി തുക നല്‍കുകയായിരുന്നു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.