ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

കൊല്ലം വിളക്കുപാറ ഹോമിയോ ആശുപത്രി ഫയർഫോഴ്സ് സംഘം അണുവിമുക്തമാക്കി.

കൊല്ലം വിളക്കുപാറ ഹോമിയോ ആശുപത്രി ഫയർഫോഴ്സ് സംഘം അണുവിമുക്തമാക്കി.
കോറോണ പ്രതിരോധത്തിന്റെ ഭാഗമായ് വിളക്കുപാറയിൽ പ്രവർത്തിക്കുന്ന ഹോമിയോ ആശുപത്രിയും പരിസര പ്രദേശങ്ങളും ഫയർഫോഴ്സ് സംഘം അണുവിമുക്തമാക്കി.
പുനലൂരിൽ നിന്നുള്ള ഫയർഫോഴ്സ് സംഘമാണ് അണുവിമുക്ത പ്രവർത്തിയിൽ ഏർപ്പെട്ടത്. ആശുപത്രിയിൽ ദിനം പ്രതി നിരവധി രോഗികളാണ് ചികില്‍സക്കായി എത്തുന്നത്.  കുളത്തുപ്പുഴയിൽ കോവിഡ് പത്തോൻപത് സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് അടിയന്തര ശുചീകരണ പ്രവർത്തനം  നടത്തിയത്.
കുളത്തുപ്പുഴയിൽ രോഗം സ്ത്ഥികരിച്ചവരുമായി ആർ പി എൽ തോട്ടം മേഖലയിലുള്ള തൊഴിലാളികളും ജീവനക്കാരും സമ്പർക്കത്തിൽ ഏർപ്പെട്ടിരുന്നു. ആർ പി എൽ ആയിരനെല്ലൂർ എസ്റ്റേറ്റ്  സ്ഥിതി ചെയ്യുന്ന വിളക്കുപാറയും പരിസര പ്രദേശങ്ങളും അണുവിമുക്തമാക്കണമെന്ന ആവശ്യവും ഉയർന്നു.
പ്രദേശത്ത് അണുവിമുക്ത പ്രവർത്തി നടത്തണം എന്ന ആവശ്യം ഗ്രാമപഞ്ചായത്ത് കാര്യലയത്തിൽ നടന്ന അടിയന്തര യോഗത്തിൽ വാർഡ് മെമ്പർ ആര്‍ ബിജു ഉന്നയിച്ചിരുന്നു.. ഇതിന്റെ അടിസ്ഥാനത്തിലാണ് ഗ്രാമപഞ്ചായത്തിന്റെ നേത്യത്വത്തിൽ ഫയർ ഫോഴ്സ് സംഘത്തെ എത്തിച്ച് അണുവിമുക്ത പ്രവർത്തി ആരംഭിച്ചത്.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.