ഏരൂർ ഇളവറാംകുഴിയിൽ വ്യാജവാറ്റ് നടത്തി വന്ന സംഘത്തെ പോലീസ് പിടികൂടി. വിളക്കുപാറ ആർ പി എൽ എട്ടാം ബ്ലോക്ക് സ്വദേശി ശശി എന്നു വിളിക്കുന്ന ത്യാഗരാജൻ , ഇളവറാംകുഴി സ്വദേശി പ്രവീൺ എന്നിവരാണ് പോലീസ് പിടിയിലായത്.
ഏരൂർ സി.ഐ ജി സുബാഷ് കുമാറിന്റെ നേതൃത്വത്തിൽ വെളിയാഴ്ച്ച വെളുപ്പിന് പ്രവീണിന്റെ ഇളവറാംകുഴിയിലെ വീട്ടിൽ റെഡ് നടത്തുകയായിരുന്നു. സി.ഐക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നായിരുന്നു റെയ്ഡ്.
റെയ്ഡിൽ വീടിനകത്ത് നിന്ന് കോടയും വാറ്റ് ഉപകരണങ്ങളും പോലീസ് കണ്ടെടുത്തു .ലോക്ക് ഡൗൺ മൂലം മദ്യം ലഭിക്കാതെ വന്നതോടെ ആർ പി എൽ ,ഓയിൽപാം എസ്‌റ്റേറ്റുകൾ കേന്ദ്രീകരിച്ച് വ്യാജവാറ്റ് വ്യാപകമാകുമെന്ന് പോലീസിന്റെ രഹസ്യന്വേഷണ വിഭാഗത്തിന് നേരത്തെ തന്നെ വിവരം ലഭിച്ചിരുന്നു.
ഈ സാഹചര്യത്തിൽ പ്രദേശത്ത് കർശന പരിശോധനയാണ് പോലീസ് സംഘം നടത്തിവന്നിരുന്നത്. മദ്യം ലഭിക്കാത്ത സാഹചര്യത്തിൽ മദ്യപിച്ച് എത്തുന്നവരെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യുന്നതിലൂടെ മദ്യലഭ്യത എവിടെ നിന്ന് എന്ന് പോലീസ് കണ്ടെത്തുന്നു. തുടർന്ന് നടത്തുന്ന റെയ്ഡിൽ വൻതോതിൽ വ്യാജ മദ്യവും വാറ്റുപകരണങ്ങളുമാണ് പോലീസ് പിടികൂടുന്നത്.
പ്രതികളെ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ വൈദ്യപരിശോധനക്ക് ശേഷം കോടതിയില്‍ ഹാജരാക്കി കോടതി പ്രതികളെ റിമാന്റ് ചെയ്തു.
താലൂക്ക് ആശുപത്രിയില്‍ വൈദ്യ പരിശോധനക്ക് ശേഷം വാഹനത്തില്‍ കയറുന്ന പ്രതികളുടെ വീഡിയോ എടുക്കുവാന്‍ ശ്രമിച്ച മാധ്യമ പ്രവര്‍ത്തകനെ ഗ്രേഡ് എസ് ഐ തടഞ്ഞത് വിവാദമായി.
ജോലി തടസപ്പെടുത്തിയ ഗ്രേഡ് എസ് ഐ അനിൽ കുമാറിന് എതിരെ ഉന്നത പോലീസ് അധികാരികള്‍ക്ക് പരാതി നല്‍കുമെന്ന് മാധ്യമ പ്രവര്‍ത്തകന്‍ പറഞ്ഞു.
എസ്.ഐ സുബിൻ തങ്കച്ചൻ , അബ്ദുൾ വാഹിദ് ,ഗ്രേഡ് എസ് ഐ അനിൽകുമാർ,എ.എസ്.ഐ മധു,സിപിഒ അനിമോൻ എന്നിവർ റെയ്ഡിൽ പങ്കെടുത്തു.
ന്യൂസ് ബ്യുറോ എരൂര്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ