ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

രാജസ്ഥാനിൽ സ്ഥിരതാമസക്കാരായ മലയാളി കുടുബത്തിന്റെ സന്മനസ്സിൽ വിളക്കുപാറ കമ്യുണിറ്റി കിച്ചണിൽ ഒരു ദിവസത്തെ ഭക്ഷണ പൊതി തയ്യാറാകും.

രാജസ്ഥാനിൽ സ്ഥിരതാമസക്കാരായ മലയാളി കുടുബത്തിന്റെ സന്മനസ്സിൽ വിളക്കുപാറ കമ്യുണിറ്റി കിച്ചണിൽ ഒരു ദിവസത്തെ ഭക്ഷണ പൊതി തയ്യാറാകും.
അധ്യാപകനും രാജസ്ഥാനിൽ സ്ക്കൂൾ നടത്തിപ്പുകാരനുമായ ആർച്ചൽ ആഷിക്ക് വില്ലയിൽ പൊന്നച്ചൻ സാറും കുടുബവും മാണ് ഈ നല്ല മനസ്സിന്റെ ഉടമകൾ.ഏരൂർ ഗ്രാമപഞ്ചായത്തിലെ വിളക്കുപാറ എൽ പി സ്ക്കൂളിൽ  പ്രവർത്തിക്കുന്ന കമ്മ്യൂണിറ്റികച്ചനിൽ നിന്ന് എട്ട് വാർഡുകളിലേക്കായി 250 ൽ പരം പൊതിചോറാണ് തയ്യാറാക്കുന്നത്.
ഒരോ വാർഡിലേയും നിർധന കുടുബങ്ങളിൽ നിന്ന് ഒരു നേരത്തെ അന്നത്തിന് പോലും വകയില്ലാത്ത അർഹതപ്പെട്ടവരെ കണ്ടെത്തി ഭക്ഷണ പൊതി നൽകി വരുകയാണ് കമ്യുണിറ്റി കിച്ചൻ പ്രവർത്തകർ.
സർക്കാരിൽ നിന്ന് ലഭിച്ച തുക കൊണ്ട് മികച്ച രീതിയിൽ കിച്ചന്റെ പ്രവർത്തനം മുന്നോട്ട് കൊണ്ടു പോകാൻ കഴിയില്ല എന്ന് മുൻകൂട്ടി കണ്ട കിച്ചൻ നടത്തിപ്പുകാർ പൊന്നച്ചൻ സാറിനെ പോലുള്ള സന്മനസ്സുകളുടെ സഹായംതേടി.
കിച്ചൻ നടത്തിപ്പ് ചുമതലയുള്ള സി.പി.എം ഏരിയാ കമ്മിറ്റി അംഗം ടി അജയൻ ഫോണിൽ വിളിച്ച് വിവരം ധരിപ്പിച്ച ഉടനെ  ഒരു ദിവസത്തേക്ക് ഭക്ഷണം തയ്യാറാക്കുന്നതിനുള്ള തുക നൽകാം എന്നും ഉപ്പും നൽകി.
തൊട്ടടുത്ത ദിവസം തന്നെ രാജസ്ഥാനിൽ നിന്ന് തുക ബാങ്ക് അക്കൗണ്ട് വഴി നൽകുകയായിരുന്നു. എരിയുന്ന വയറിന് ഒരു നേരത്തെ അന്നത്തിന് വകയൊരുക്കുന്ന മാതൃകാ പരമായ  പ്രവർത്തികൾ കൂടുതൽ സന്മനസ്സുകളിൽ നിന്ന് ഉണ്ടായാൽ മാത്രമെ കമ്യുണിറ്റി കിച്ചന്റെ പ്രവർത്തനം കാര്യക്ഷമമാക്കാൻ കഴിയുകയുള്ളു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.