ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

ഏരൂർ ഗ്രാമപഞ്ചായത്തിൽ ഡെങ്കിപ്പനി പടർന്നു പിടിക്കാൻ സാധ്യതയുള്ളതിനാൽ പ്രദേശവാസികൾ വേണ്ട മുൻകരുതൽ കൈക്കൊള്ളണമെന്നും ആരോഗ്യവകുപ്പ്.

ഏരൂർ ഗ്രാമപഞ്ചായത്തിൽ ഡെങ്കിപ്പനി പടർന്നു പിടിക്കാൻ സാധ്യതയുള്ളതിനാൽ
പ്രദേശവാസികൾ വേണ്ട മുൻകരുതൽ കൈക്കൊള്ളണമെന്നും ആരോഗ്യവകുപ്പ്.
പഞ്ചായത്തിൽ ഏഴോളം വരുന്ന ഡെങ്കിപ്പനി പരിശോധനാഫലം പുറത്തു വന്നതോടെയാണ് നിർദ്ദേശങ്ങളും പ്രതിരോധനടപടികളുമായി ആരോഗ്യവകുപ്പ് രംഗത്തെത്തിയിരിക്കുന്നത്.
ഡെങ്കിപ്പനി വ്യാപിക്കുന്നതു തടയുന്നതിന്റെ  ഭാഗമായി കൊല്ലത്തു നിന്ന് 10 പേരടങ്ങുന്ന മെഡിക്കൽ സംഘം ഏരൂർ പഞ്ചായത്തിന്റെ  വിവിധ മേഖലകളിലെ  വീടുകളിൽ സന്ദർശനം നടത്തി പരിശോധന നടത്തി 
ഡെങ്കിപ്പനി  സ്ഥിരീകരിച്ചിരിക്കുന്നത് വീട്ടിനുള്ളിൽ കെട്ടി നിന്ന ജലത്തിൽ നിന്നാണെന്ന് വ്യക്തമാവുകയും ചെയ്തു.
ഇതിനു പുറമേ പല വീടുകളുടെയും കിണറുകളിൽ നിന്നും കോരിയ എടുത്ത ജലത്തിൽ ജപ്പാൻ ജ്വരം പോലെയുള്ള രോഗങ്ങൾ പകർത്തുന്ന രോഗാണുക്കളെ   കണ്ടെത്തുകയും ചെയ്തു.
ഏരൂർ  പഞ്ചായത്തിലെ വിവിധ വാർഡുകളിൽ ഫോഗിങ് ഉൾപ്പെടെയുള്ള
പ്രതിരോധ പ്രവർത്തനങ്ങൾ പഞ്ചായത്തിന്റെയും ആരോഗ്യ വകുപ്പിന്റെയും നേതൃത്വത്തിൽ നടന്നുവരികയാണ്.
ജനങ്ങൾ വീടിനുള്ളിൽ യാതൊരു കാരണവശാലും ഫ്രിഡ്ജുകളിൽ വെള്ളം കെട്ടി നിൽക്കാൻ ഇടയാക്കരുതെന്നു ആരോഗ്യ വകുപ്പ് നിർദ്ദേശം നൽകി.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.