*ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,*

കൊല്ലം അച്ചൻകോവിലിൽ പ്രഥമാദ്ധ്യാപകൻ പിടിയിലായത് ചാരായവുമായി

കൊല്ലം പുനലൂർ അച്ചൻകോവിൽ വനമേഖലയിലെ വ്യാജ വാറ്റ് കേന്ദ്രത്തിൽ നിന്ന് ഒന്നര ലിറ്റർ ചാരായവുമായി സ്വിഫ്റ്റ് കാറിലെത്തിയ സ്കൂൾ പ്രഥമാദ്ധ്യാപകൻ ഉൾപ്പെടെ 4 പേരെ അച്ചൻകോവിൽ പൊലീസ് അറസ്റ്റ് ചെയ്തു.
അച്ചൻകോവിൽ ഗവ. ഹൈസ്കൂളിലെ പ്രഥമാദ്ധ്യാപകനായ പേരൂർക്കട മണ്ണംമൂല സീസ് കോട്ടേജിൽ വിൻസന്റ്, ഹൈസ്കൂളിനോട് ചേർന്നുള്ള ഗവ. എൽ.പി സ്കൂളിലെ അദ്ധ്യാപകനായ കടയ്ക്കൽ തുമ്പോട് മധുലാൽ മന്ദിരത്തിൽ മധുലാൽ, ഗവ. യു.പി സ്കൂൾ അദ്ധ്യാപകനായ കടയ്ക്കൽ ആറ്റുപുറം എൻ.എസ് ഭവനിൽ സുനിൽ, അച്ചൻകോവിലിലെ സ്റ്റേഷനറി വ്യാപാരിയായ മണികണ്ഠ വിലാസത്തിൽ വീട്ടിൽ രവി എന്നിവരെയാണ് എസ്.ഐ ജി. ഹരീഷിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.

കാറില്‍ നിന്നും ഒന്നര ലിറ്റര്‍ വാറ്റുചാരായം പോലീസ് സ്‌റ്റേഷന് സമീപത്ത് നടത്തിയ വാഹന പരിശോധനയില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് പിടിയിലായത്. സംഭവത്തില്‍ അച്ചന്‍കോവിലില്‍ സ്‌റ്റേഷനറി വ്യാപാരം നടത്തുന്നയാളും അറസ്റ്റിലായിട്ടുണ്ട്. പ്രധാന അധ്യാപകന്‍ പിടിയിലായെങ്കിലും പരീക്ഷ മുടക്കമില്ലാതെ നടക്കാന്‍ വിദ്യാഭ്യാസവകുപ്പ് ബദല്‍ ക്രമീകരണം നടത്തിയിട്ടുണ്ട്.
ഇവർ സഞ്ചരിച്ചിരുന്ന കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച സന്ധ്യയോടെയാണ് സംഭവം. അദ്ധ്യാപകർ വ്യാപാരിക്കാെപ്പം പള്ളിവാസൽ വനമേഖലയിലെ വ്യാജ വാറ്റ് കേന്ദ്രത്തിലെത്തി വാറ്റ്ചാരായവും വാങ്ങി കാറിൽ തിരികെ മടങ്ങവേയാണ് പിടിയിലായത്.
വനത്തിന് നടുവിലുള്ള പ്രദേശത്താണ് സ്‌കൂള്‍. അതുകൊണ്ടു തന്നെ ഗതാഗത തടസ്സം ഇവിടേയ്ക്ക് നേരിടുന്നു എന്ന വലിയ പ്രശ്‌നം നില നില്‍ക്കുമ്പോഴാണ് അദ്ധ്യാപകനെ ഇപ്പോള്‍ പോലീസ് അറസ്റ്റ്‌ ചെയ്തത്. എന്നിരുന്നാല്‍ പോലും ഇന്ന് മുതല്‍ സംസ്ഥാനത്ത് ഉടനീളമായി പുനരാരംഭിക്കുന്ന പരീക്ഷ മുടക്കം കൂടാതെ നടത്താന്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് വിദ്യാഭ്യാസ ജില്ലാ ഓഫീസര്‍ പറയുന്നത്.അദ്ധ്യാപകരെ പുനലൂര്‍ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.