ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

ആദിവാസി ഊരുകളില്‍ കോവിഡ് വ്യാപനം തടയാന്‍ പദ്ധതിയൊരുക്കി ട്രൈബല്‍ വകുപ്പ്.

കൊല്ലം കുലത്തൂപ്പുഴ ആദിവാസി ഊരുകളില്‍ കോവിഡ് വ്യാപനം തടയാന്‍ പദ്ധതിയൊരുക്കി ട്രൈബിള്‍ വകുപ്പ്.
ഊരുനിവാസികള്‍ കോളനിയ്ക്ക് പുറത്ത് പോകാതിരിക്കാനാണ് ട്രൈബിള്‍ ഡിപ്പാര്‍ട്ട്മെന്‍റ് പദ്ധതി ഒരുക്കുന്നുത്.
ആദിവാസി ഊരുകളില്‍ കോറോണ വ്യാപനം തടയാന്‍ ട്രൈബള്‍ ഡിപ്പാര്‍ട്ട്മെന്‍റ്പദ്ധതി ഒരുക്കി. പദ്ധതിയുടെ ഭാഗമായി ഊരുകള്‍ കേന്ദ്രമാക്കി ബോധവല്‍ക്കരണവും, സാനിറ്റേഴ്സറും, കൈയ്യുറകളും, മുഖാവരണവും ഭക്ഷ്യധാന്യങ്ങളും അടങ്ങുന്ന കിറ്റുകള്‍ വിതരണം ചെയ്തത്.
കുളത്തൂപ്പുഴ പഞ്ചായത്തിലെ പെരുവഴിക്കാല കുളമ്പി വട്ടക്കരിക്കം, രണ്ടാംമൈൽ, വില്ലുമല, അരിപ്പ, പുനരധിവാസകോളനി, ചെറുകര, കടമാൻകോട്, കുഴവിയോട് തുടങ്ങിയ സ്ഥലങ്ങളിലായുളള 264 കുടുംബങ്ങള്‍ക്ക്  ഭക്ഷ്യസഹായ പദ്ധതിയിൽ ഉൾപ്പെടുത്തി എത്തിച്ച സാധനങ്ങള്‍ പുനലൂർ പട്ടകവര്‍ഗ്ഗ വികസന ആഫീസര്‍ ബി.പിൻദാസ് കൈമാറി.
ആദിവാസികള്‍ ഊരുവിട്ട് പുറത്ത് പോകാതിരിക്കാന്‍ ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന പദ്ധതിപ്രകാരം ശേഷിക്കുന്ന കോളനികളിലും ഉടൻ തന്നെ വിതരണം പൂര്‍ത്തിയാക്കുമെന്ന് ടി.ഡി.ഒ അറിയിച്ചു. വിവിധ സന്നദ്ധ സംഘടനകളിൽ നിന്ന് ലഭ്യമായ 1350 മാസ്കുകള്‍ അടങ്ങിയ സാധനങ്ങള്‍ ആദിവാസി മൂപ്പൻമാർ വഴിയാണ് ഊരുകളില്‍ എത്തിച്ചു നല്‍കിയത്. കൂടാതെ മൊബൈൽ മെഡിക്കൽ യൂണിറ്റിന്‍റെ സഹായത്തോടെ ആരോഗ്യ വകുപ്പിന്‍റെ നേതൃത്വത്തില്‍
കല്ലുപച്ച സങ്കേതത്തിൽ രോഗപരിശോധനയും ആവശ്യമായ ബോധവത്കരണം നടത്തി മരുന്നുകൾ വിതരണം ചെയ്തു.
ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ ഷിനു, ബാബുകുട്ടി ഊരുമൂപ്പന്മാര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.