ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

റബ്ബർ പ്ലാന്റേഷൻ തൊഴിലാളിയൂണിയൻ എ.ഐ.ടി.യു.സിയുടെ നേതൃത്വത്തിൽ ആർ പി എൽ മാനേജരെ ഉപരോധിച്ചു.

റബ്ബർ പ്ലാന്റേഷൻ തൊഴിലാളിയൂണിയൻ എ.ഐ.ടി.യു.സിയുടെ നേതൃത്വത്തിൽ ആർ പി എൽ മാനേജരെ ഉപരോധിച്ചു. ലോക്ക്ഡൗൺ കാലത്ത് തൊഴിലാളികളുടെ ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിനായി സർക്കാർ റിഹാബിലിറ്റേഷൻ പ്ലാന്റേഷൻ മേഖലയ്ക്ക് തൊഴിൽ ചെയ്തില്ലെങ്കിലും ശമ്പളമായി വിതരണം ചെയ്യുന്നതിന് അനുവദിച്ച അഞ്ചുകോടി രൂപ തൊഴിലാളികൾക്ക് വിതരണം ചെയ്യുന്നതിൽ കാലതാമസം എടുക്കുന്ന സാഹചര്യത്തിലാണ് ആര്‍.പി.എല്‍ മാനേജരെ ഉപരോധിച്ചത്.
പ്ലാന്റേഷൻ  മേഖലയിലുള്ള മറ്റ് സ്ഥാപനങ്ങൾ തൊഴിലാളികളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി ലോക് ഡൗൺ കാലത്തെ ശമ്പളം ഉൾപ്പെടെ നൽകിയിട്ടും സർക്കാർ അനുവദിച്ച തുക ആര്‍.പി.എല്‍ വിതരണം ചെയ്യുന്നതിന് മാനേജ്മെൻറിന് ഇതുവരെയും സാധിച്ചില്ലെന്നും ഇത് തൊഴിലാളികളോട് ചെയ്യുന്ന ഏറ്റവും വലിയ ദ്രോഹമാണെന്നും മാനേജ്മെൻറിന്റെ ഈ നിഷേധാത്മക നിലപാടിൽ പ്രതിഷേധം രേഖപ്പെടുത്തിയുമാണ് ഉപരോധം സംഘടിപ്പിച്ചതെന്ന് സി.പി.ഐ മണ്ഡലം സെക്രട്ടറി
സി.അജയപ്രസാദ് പറഞ്ഞു
പ്രശ്നം പരിഹരിക്കുന്നതിനായി നിരവധിതവണ മാനേജ്മെൻറിനെ സമീപിച്ചെങ്കിലും പ്രശ്നപരിഹാരം ഉണ്ടായില്ല ....തുടർന്നാണ് ഉപരോധം സമരം സംഘടിപ്പിച്ചത്... തൊഴിലാളികൾക്ക് അനുവദിച്ച ശമ്പളം അടിയന്തരമായി വിതരണം ചെയ്യണമെന്ന് സമരത്തിന് മുമ്പ് മാനേജ്മെൻറിനോട് വീണ്ടും അഭ്യർഥിച്ചു.... സർക്കാർ ഇടപെട്ട് പ്രശ്നപരിഹാരം ഉണ്ടാകുന്നതു വരെ സമരം തുടരാനാണ് തിരുമാനം
സമരത്തിന് സി.പി.ഐ മണ്ഡലം സെക്രട്ടറി സി അജയപ്രസാദ്... മണ്ഡലം സെക്രട്ടറിയേറ്റ് അംഗം ജെ .ഡേവിഡ്...പി.കെ മോഹനൻ ,വസീകരൻ, നവരാജ പിള്ള ,ചത്തിര രാജ് ,വേൽ മുരുകൻ ,ശികാമണി, മധുരവീരൻ ,കൃഷ്ണകുമാർ ,രമേശ് ,രാജൻ ,സദാശിവൻ ,തിമഴ് ശെൽവൻ , ധർമ്മലിംഗം, പരമശിവം, ഫെർണാണ്ടസ്  എന്നിവർ നേതൃത്വം നൽകി.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.