ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

അഞ്ചലിൽ എ.ഐ.എസ്.എഫ് - എ.ഐ.വൈ.എഫിന്റെ നേതൃത്വത്തിൽ സ്ക്കൂളുകളിൽ അണു നശീകരണവും ശുചീകരണ പ്രവർത്തനവും നടത്തി.

അഞ്ചലിൽ എ.ഐ.എസ്.എഫ് - എ.ഐ.വൈ.എഫിന്റെ നേതൃത്വത്തിൽ സ്ക്കൂളുകളിൽ അണു നശീകരണവും ശുചീകരണ പ്രവർത്തനവും നടത്തി. 
എ.ഐ.എസ്.എഫ് - എ.ഐ.വൈ.എഫ്  അഞ്ചൽ മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിലായിരുന്നു ശുചീകരണവും അണു നശീകരണവും നടന്നത്. മണ്ഡലത്തിലെ മുഴുവൻ എസ്.എസ്.എൽ.സി, ഹയർസെക്കൻഡറി  സ്കൂളുകൾ ഇവരുടെ നേതൃത്വത്തിൽ ശുചീകരിക്കുകയും അണു വിമുക്തമാക്കപെടുത്തുകയും ചെയ്യും. മെയ്യ് ഇരുപത്തി ആറിന് എസ്.എസ്എൽ.സി, പ്ലസ് ടു പരിക്ഷകൾ ആരംഭിക്കുന്നതിന്റെ മുന്നോടിയായി ആണ് ശുചീകരണ ,അണു വിമുക്ത പ്രവർത്തികൾ ആരംഭിച്ചത്. പ്രവർത്തനങ്ങളുടെ മണ്ഡലതല ഉദ്ഘാടനം അഞ്ചൽ വെസ്റ്റ് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ  സി.പി.ഐ അഞ്ചൽ മണ്ഡലം സെക്രട്ടറി ലിജു ജമാൽ നിർവ്വഹിച്ചു.
കൊല്ലം ജില്ലയിൽ എറ്റവും മികച്ചതും കുടുതൽ കുട്ടികൾ പഠിക്കുന്നതുമായ പൊതു വിദ്യാലയമാണ് വെസ്റ്റ് ഹയർ സെക്കന്ററി സ്ക്കൂൾ .ഈ സ്ക്കൂൾ ശുചീകരണത്തിനായ് തിരഞ്ഞെടുത്തതിൽ അതിയായ സന്തോഷമുണ്ട്. എ.ഐ.എസ്.എഫ് - എ.ഐ.വൈ.എഫ് പ്രവർത്തകർ നടത്തിയ ഈ പ്രവർത്തനം മാതൃകാപരമാണ് എന്ന് സ്ക്കൂൾ ഹെഡ്മിസ്റ്റർ ഷൈലജ  പറഞ്ഞു.
 അഞ്ചൽ മണ്ഡല പരിധിയിലെ മുഴുവൻ പൊതുവിദ്യാലയങ്ങളിലും എ.ഐ.എസ്.എഫ് - എ.ഐ.വൈ.എഫ്  പ്രവർത്തകർ വരും ദിവസങ്ങളിൽ ശുചീകരണ അണുവിമുക്ത പ്രവർത്തികൾ നടത്തും.എ.ഐ.വൈ.എഫ് സംസ്‌ഥാന കമ്മിറ്റി അംഗം വൈശാഖ് സി ദാസ്, മണ്ഡലം സെക്രട്ടറി ഇ കെ സുധീർ,പ്രസിഡന്റ് വി അജിവാസ് എ.ഐ.എസ്.എഫ് മണ്ഡലം സെക്രട്ടറി മുഹമ്മദ് നാസിം, പ്രസിഡന്റ് അസ്ഹർ  അസീസ്, പ്രവർത്തകരായ എച്ച് വിഘ്‌നേശ്,എംഎസ് സഞ്ജു,അമൃത, അനന്ദു പനയംചേരി, അഖിൽ മുരളി, എന്നിവർ ശുചീകരണ അണുവിമുക്ത പ്രവർത്തനത്തിന് നേതൃത്വം നൽകി.

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.