ചന്തയിൽ പച്ചക്കറി വ്യാപാരത്തിലൂടെയാണ് ദൈന്യംദിന ജീവിത മാർഗത്തിനുള്ള വക നസീമ ബീവി കണ്ടെത്തുന്നത്. ഇതില്‍ നിന്ന് മിച്ചം പിടിച്ച തുകയാണ് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തത്.
കൊല്ലം അഞ്ചൽ ചന്തയിൽ പച്ചക്കറി വ്യാപാരം നടത്തിയതിലൂടെ ലഭിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്കി ക്യാൻസർ രോഗ ബാധിതയായ വയോധിക.
കൊല്ലം അഞ്ചൽ ചന്തയിൽ പച്ചക്കറി വ്യാപാരം നടത്തിയതിലൂടെ ലഭിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്കി ക്യാൻസർ രോഗ ബാധിതയായ വയോധിക. അഞ്ചൽ തഴമേൽ അൻസാരി മൻസിലിൽ നസീമ ബീവിയാണ് മാതൃകയായത് . പച്ചക്കറി വ്യാപാരത്തിലൂടെ ലഭിച്ച 8,000 രൂപയും പെൻഷൻ ലഭിച്ച തുകയിൽ നിന്ന് 2,000/- രൂപയും ചേർത്ത് പതിനായിരം രൂപയാണ് നസീമ ബീവി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തത്. ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ച തുക അഞ്ചൽ എസ്.ഐ. പുഷ്പകുമാർ ഏറ്റുവാങ്ങി. ചന്തയിൽ പച്ചക്കറി വിറ്റ് ജീവിത മാർഗം മുന്നോട്ട് കൊണ്ട് പോകുന്ന നസീമ ബീവി സമൂഹത്തിന് മാതൃകയാണെന്ന് സംഭാവന തുക കൈപ്പറ്റി കൊണ്ട് അഞ്ചൽ എസ്.ഐ പുഷ്പകുമാർ പറഞ്ഞു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ