ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

കോവിഡ് ബാധിച്ച് റിയാദിൽ ചികിത്സയിലായിരുന്ന അഞ്ചൽ സ്വദേശി മരിച്ചു.


കോവിഡ് ബാധിച്ച് റിയാദിൽ ചികിത്സയിലായിരുന്ന അഞ്ചൽ സ്വദേശി മരിച്ചു. അഞ്ചൽ ഇടമുളക്കൽ ആതിര ഭവനിൽ മധുസൂദനൻ പിള്ള (61) ആണ്​ മരിച്ചത്​.
പനിയെ തുടർന്ന്​ ആശുപത്രിയിൽ ​പ്രവേശിപ്പിച്ച ഇദ്ദേഹത്തിന് ഈ മാസം മൂന്നിന്​ കോവിഡ് 19 സ്ഥിരീകരിച്ചിരുന്നു.
തുടർന്ന് തീവ്രപരിചരണ വിഭാഗത്തിലും പിന്നീട്​ വെൻ്റിലേറ്ററിലുമായിരുന്നു. ശനിയാഴ്ച്ച രാത്രി എട്ടിനാണ്​ മരണം സംഭവിച്ചത്​. അഞ്ച്​ വർഷമായി സൗദിയിൽ സി.സി.സി എന്ന കമ്പനിയിൽ ഡ്രൈവിങ്ങ് ട്രെയിനിയായി ജോലി ചെയ്തു വരികയായിരുന്നു.
ഭാര്യ: രമ മണി. മകൾ: ആതിര. മരുമകൻ: വിഷ്ണു. മാതാവ്: പത്മാക്ഷിയമ്മ. സഹോദരങ്ങൾ: പ്രഭാകുമാർ, വരദരാജൻ, പത്മരാജൻ പിള്ള, ജലജകുമാരി.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.