ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

കൊല്ലം അഞ്ചലിൽ പാമ്പ് കടിയേറ്റ് മരിച്ച ഉത്രയുടെ ഏറത്തെ വസതിയിൽ വനിതാ കമ്മീഷൻ സന്ദർശനം നടത്തി.കൊല്ലം അഞ്ചലിൽ ഉത്രയുടെ മരണം പോലീസിന് വനിതാ കമ്മീഷന്റെ രൂക്ഷവിമര്‍ശനം

കൊല്ലം അഞ്ചലിൽ പാമ്പ് കടിയേറ്റ് മരിച്ച ഉത്രയുടെ ഏറത്തെ വസതിയിൽ സംസ്ഥാന വനിതാ കമ്മീഷൻ സന്ദർശനം നടത്തി.അഞ്ചൽ പൊലീസിനെതിരെ സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈൻ രൂക്ഷമായ വിമർശനങ്ങൾ ഉന്നയിച്ചു.
മരണത്തിൽ മാതാപിതാക്കൾ ആദ്യം തന്നെ സംശയം പ്രകടിപ്പിച്ചിട്ടും മൃതദേഹം ദഹിപ്പിച്ചത് അഞ്ചൽ പോലീസിൻ്റെ വീഴ്ചയാണ്.ഇക്കാര്യം റൂറൽ എസ്പി ഹരിശങ്കർ അന്വേഷിക്കാൻ തയ്യാറകണം.
ആവശ്യമെങ്കിൽ അഞ്ചൽ സി.ഐ സി.എല്‍ സുധീറിനെ നേരിട്ട് കമ്മീഷന് മുമ്പാകെ വിളിച്ച് വരുത്തും.
ഇതുവരെയുള്ള അന്വേഷണ റിപ്പോർട്ട് ഉടൻ തന്നെ കമ്മീഷന് മുമ്പാകെ പോലീസ് ഹാജരാക്കണം. ഉത്രയുടെ വീട് സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കവെയാണ് വനിതാ കമ്മീഷൻ ചെയർപേഴ്സൺ ജോസഫെയിൻ  അഞ്ചൽ പോലീസിനെതിരെ വിമർശനങ്ങൾ ഉന്നയിച്ചത്.
സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫെയ്ന്‍, അംഗങ്ങളായ അഡ്വ എം എസ് താര, അഡ്വ ഷിജി ശിവജി എന്നിവരാണ് ഉത്തരയുടെ വീട് സന്ദര്‍ശിച്ചത്.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.