അരിപ്പ ഭൂസമരക്കാർക്ക് ഭക്ഷണസാമഗ്രികളും സൗജന്യ റേഷനും അനുവദിക്കണമെന്ന് അവശ്യപ്പെട്ടു യുവമോർച്ച മുഖ്യമന്ത്രിക്ക് കത്തയച്ചു.
അരിപ്പഭൂസമരക്കാർക്ക് ഭക്ഷണസാമഗ്രികളും സൗജന്യ റേഷനും അനുവദിക്കണമെന്ന് അവശ്യപ്പെട്ടു കൊണ്ട് യുവമോർച്ച പുനലൂർ മണ്ഡലത്തിലെ വിവിധ പോസ്റ്റ് ഓഫീസുകളിൽ നിന്നും മുഖ്യമന്ത്രിക്കും സ്ഥലം എം എൽ എക്കും കത്തുകളയച്ചു.
പട്ടിണി കിടക്കുന്ന ഒരാൾ പോലും നാട്ടിൽ ഉണ്ടാകാൻ പാടില്ലെന്ന സംസ്ഥാനസർക്കാർ നിലപാട് ആത്മാർത്ഥയുള്ളതാണെങ്കിൽ മുഖ്യമന്ത്രി തന്നെ നേരിട്ട് വിഷയത്തിൽ ഇടപെടണമെന്നും സമരക്കാർക്ക് മനുഷ്യരെന്ന പരിഗണന നൽകണമെന്നും അഞ്ചലിൽ പരിപാടി ഉദ്ഘാടനം ചെയ്ത ബിജെപി മണ്ഡലം പ്രസിഡന്റ് എസ് ഉമേഷ് ബാബു ആവശ്യപ്പെട്ടു.
യുവമോർച്ച പുനലൂർ മണ്ഡലം കൺവീനർ ബി ബബുൽദേവിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ ബിജെപി അഞ്ചൽ പഞ്ചായത്ത് സമിതി ജനറൽ സെക്രട്ടറി എം മണിക്കുട്ടൻ, യുവമോർച്ച നേതാക്കളായ രതു, ബിപിൻ, അജയഘോഷ് തുടങ്ങിയവർ പങ്കെടുത്തു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ