ആര്യങ്കാവ് പഞ്ചായത്തിലെ വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷയും,വെഞ്ചർ വാർഡ് മെമ്പറുമായ മിനിമോൾ പാൽരാജ് രാജി വച്ചേക്കുമെന്നു സൂചന.
സി.പി.ഐ അംഗമായ മിനിമോൾ തന്റെ ആപത്ഘട്ടത്തിൽ പാർട്ടി സംരക്ഷിച്ചില്ലെന്ന കാരണം പറഞ്ഞാണ് രാജിക്കൊരുങ്ങുന്നത്.
തെന്മല പോലീസ് തന്റെ മകനെതിരെ കള്ള കേസ് എടുത്തെന്നും, സി.പി.ഐ ലോക്കൽ നേതൃത്വം വിഷയത്തിൽ നിഷ്പക്ഷമായി ഇടപെട്ടില്ലെന്നും മിനിമോൾ ആരോപിക്കുന്നു . സി.പി.ഐ നേതൃത്വം അനുനയ ചർച്ചകൾ ആരംഭിച്ചെങ്കിലും മിനിമോൾ, രാജിയിൽ ഉറച്ച നിലപാടാണ് എടുത്തിരിക്കുന്നത് എന്നാണ് അറിയുന്നത്.
സ്ത്രീകളോട് മോശമായി സംസാരിച്ച കേസിൽ സി.പി.ഐ കഴുതുരുട്ടി ലോക്കൽ സെക്രട്ടറി തന്നെ പ്രതിയായ സംഭവത്തിൽ നിന്നും കരകയറുന്ന പാർട്ടിക്ക് കഴുതുരുട്ടി ലോക്കൽ നേതൃത്വത്തിന്റെ ഇടപെടീൽ മൂലം ഇപ്പോൾ ഗ്രാമ പഞ്ചായത്തു അംഗത്തിന്റെ രാജിയിൽ എത്തിച്ചിരിക്കുന്നത് വീണ്ടും തലവേദന സൃഷ്ടിച്ചിരിക്കുകയാണ്.
എന്നാല്‍ മിനിമോളുടെ ആരോപണങ്ങളെ സംബന്ധിച്ച് പാർട്ടി വൃത്തങ്ങൾ പ്രതികരിച്ചിട്ടില്ല.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ