നീണ്ട കാത്തിരിപ്പിനു ശേഷം ആര്യങ്കാവ് ചെക്ക് പോസ്റ്റ് കടന്ന്
നാട്ടിലേക്ക് എത്തുമ്പോള്‍ മൂന്നു വയസുകാരി കൃതികക്ക് അത്ഭുതം,
കൂടെയെത്തിയവര്‍ക്ക് ആശ്വാസം
ആര്യങ്കാവ് ചെക്ക്
പോസ്റ്റ് കടന്ന് വന്നപ്പോള്‍ ഫ്ലാഷ് തെര്‍മോ മീറ്റര്‍ വച്ച് താപനില
നോക്കിയതും വാഹനം അണുനാശിനി തളിച്ചതും അത് കഴിഞ്ഞ് ആര്യങ്കാവ് സെന്റ്
മേരീസ് സ്കൂളിലെത്തിയപ്പോള്‍ പൂച്ചെണ്ടു നല്കി സ്വീകരിച്ചതും ഒന്നും
മനസിലാകാതെ അത്ഭുതത്തോടെയാണ് കൃതിക കണ്ടത്.
ഒപ്പമുളള അച്ഛന് ഷിനു, അമ്മ ആതിര, മുത്തച്ഛന് മോഹനന് പിള്ള എന്നിവര്‍ക്ക് നാട്ടിലേക്ക് കടന്നതിന്റെ ആശ്വാസവും.
മറ്റ്
സംസ്ഥാനങ്ങളില്‍ നിന്നും ജില്ലാ അതിര്‍ത്തിയായ ആര്യങ്കാവ് ചെക്ക് പോസ്റ്റ്
വഴി മലയാളികള്‍ക്ക് നാട്ടിലെത്താന്‍ ഇന്നലെ അവസരം കൊടുത്തപ്പോള്‍
ആദ്യമെത്തിയ കുടുംബത്തിലെ അംഗമാണ് കൃതിക.
ചവറ തേവലക്കരയില്‍
താമസിക്കുന്ന ഷിനു തൂത്തുക്കുടി തെര്‍മല്‍ പവര്‍ പ്ലാന്റില്‍ ജോലി
ചെയ്യുന്നു. മാര്‍ച്ച് ആറിന് ജന്മദിനത്തോടനുബന്ധിച്ച് തൃച്ഛന്തൂര്
ക്ഷേത്രത്തില്‍ പോകാനായി കുഞ്ഞുമായി മറ്റുള്ളവര്‍ അവിടെ എത്തിയതായിരുന്നു.
ലോക്
ഡൗണിനെ തുടര്‍ന്ന് തിരികെ എത്താനായില്ല. നോര്‍ക്ക സൈറ്റില്‍ രജിസ്റ്റര്‍
ചെയ്ത് നമ്പര്‍ ലഭിച്ചപ്പോള്‍ ജാഗ്രതാ സൈറ്റ് വഴി അപേക്ഷ നല്‍കിയാണ്
നാട്ടിലെത്താന്‍ അനുവാദം നേടിയത്. ആര്യങ്കാവ് ചെക്പോസ്റ്റില്‍ എത്തിയ
ഷിനുവിനെയും കുടുംബത്തെയും
പുനലൂര്‍ ആര് ഡി ഒ ശശികുമാര്‍, ജില്ലാ റൂറല്‍ പോലീസ് മേധാവി ഹരിശങ്കര്‍
എന്നിവരുടെ നേതൃത്വത്തില്‍ പൂച്ചെണ്ട് നല്കി സ്വീകരിച്ചു.
തുടര്‍ന്ന്
ഡോക്ടര്‍മാരുള്‍പ്പെടുന്ന ആരോഗ്യ സംഘത്തിന്റെ പരിശോധനകള്‍ക്കും നിര്‍ദേശം
നല്‍കലിനും ശേഷം വീട്ടിലേക്ക് പോകാന്‍ പാസ് നല്കി.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ