ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ ആര്യങ്കാവില്‍ സജ്ജീകരണങ്ങളൊരുക്കിയ സ്‌കൂളുകള്‍ സന്ദര്‍ശിച്ച് ക്രമീകരണങ്ങള്‍ വിലയിരുത്തി.

ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ ആര്യങ്കാവില്‍ സജ്ജീകരണങ്ങളൊരുക്കിയ സ്‌കൂളുകള്‍ സന്ദര്‍ശിച്ച് ക്രമീകരണങ്ങള്‍ വിലയിരുത്തി.
അതിര്‍ത്തി കടന്ന് എത്തുന്നവര്‍ക്കുള്ള നടപടിക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി പാസ് നല്‍കാന്‍ ശ്രദ്ധിക്കണമെന്ന് കലക്ടര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.
ആരോഗ്യ വകുപ്പ് ക്രമീകരണങ്ങള്‍ ഡി എം ഒ ആര്‍.ശ്രീലത വിലയിരുത്തി.
ജില്ലാ റൂറല്‍ പോലീസ് മേധാവി ഹരിശങ്കര്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കി. വരുന്നവര്‍ക്ക് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുന്നതുവരെ വിശ്രമിക്കുന്നതിനും ബോധവത്കരണത്തിനും ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു.
ആരോഗ്യ പരിശോധനയില്‍ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയാല്‍ അവരെ ഉടന്‍ തന്നെ ആംബുലന്‍സില്‍ പുനലൂര്‍ താലൂക്ക് ആശുപത്രിയിലോ പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലോ പ്രവേശിപ്പിക്കും.
വേണ്ടി വന്നാല്‍ സ്രവം ശേഖരിക്കാന്‍ ആര്യങ്കാവ് സ്‌കൂളിലും പ്രത്യേക സജ്ജീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. രോഗലക്ഷണങ്ങള്‍ ഇല്ലാത്തവരില്‍ ഗൃഹനിരീക്ഷണത്തില്‍ കഴിയാന്‍ സൗകര്യമുള്ളവരെ അവരുടെ ഭവനങ്ങളിലേക്കും അല്ലാത്തവരെ സര്‍ക്കാര്‍ കണ്ടെത്തി ഒരുക്കിയ മുറികളിലേക്കും നിരീക്ഷണത്തിലാക്കും.
ആര്യങ്കാവ് വഴി ഇന്നലെ(മെയ് 5) വൈകുന്നേരം അഞ്ച് വരെ 126 പേര്‍ ജില്ലയില്‍ എത്തി. 59 വാഹനങ്ങളിലായാണ്  ഇവര്‍ അതിര്‍ത്തി കടന്നത്.
തൊട്ടടുത്ത ദിവസങ്ങളിലേക്കായി 679 പേര്‍ക്ക് പ്രവേശനത്തിനായി പാസ് അനുവദിച്ചിട്ടുണ്ട്.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.