ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

ഗ്രാമ പഞ്ചായത്തു അംഗം പരസ്യമായി ആക്ഷേപിച്ചു എന്നും വേതനം തട്ടി എടുത്തു എന്നും ആശ വർക്കറുടെ പരാതി.

ഗ്രാമ പഞ്ചായത്തു അംഗം പരസ്യമായി ആക്ഷേപിച്ചു എന്നും വേതനം തട്ടി എടുത്തു എന്നും ആശ വർക്കറുടെ പരാതി.കൊല്ലം ഇടമൺ ആനപ്പെട്ടകോങ്കൽ സതി ഭവനിൽ സതിയമ്മയാണ് ആനപ്പെട്ടകോങ്കൽ വാർഡ് മെമ്പർ സുനിൽകുമാറിതിരെ പോലീസിൽ പരാതി നൽകിയത്.
മുൻപും പല തവണ തന്റെ ജോലിയുമായി ബന്ധപെട്ടു തന്നെ ആക്ഷേപിക്കുകയും മാനസിക വിഷമം ഉണ്ടാക്കത്തക്ക രീതിയിൽ വാർഡ് മെമ്പർ ആക്ഷേപിക്കുകയും ചെയ്തിട്ടുണ്ട് എന്ന് ഇവർ പോലീസിന് നൽകിയ പരാതിയിൽ പറയുന്നു.
കൂടാതെ സാനിറ്റേഷൻ വർക്കുമായി ബന്ധപെട്ടു തന്റെ ആറായിരത്തോളം രൂപ വാർഡ് മെമ്പർ തട്ടി എടുത്തു എന്നും തന്റെ വേതനം പലപ്പോഴും മെമ്പർ തടഞ്ഞു വയ്ക്കുന്നു എന്നും പരാതിയിൽ പറയുന്നു.
തെന്മല പോലീസ് സർക്കിൾ ഇൻസ്പെക്ടർക്കും, തെന്മല പ്രാഥമിക ആരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർക്കും, പഞ്ചായത്തു സെക്രട്ടറിക്കും ഇവർ പരാതി നൽകിയിട്ടുണ്ട്.
സ്ത്രീകൾക്ക് നേരെയുള്ള അതിക്രമ പരാതികൾ തെന്മല ഗ്രാമ പഞ്ചായത്തു ഭരണ സമിതിയും, പോലീസും ഗൗരവമായി കാണണം എന്ന് തെന്മല ഗ്രാമ പഞ്ചായത്തു മുൻ പ്രസിഡന്റ് കെ ശശിധരൻ പറഞ്ഞു.
ആശാ വർക്കറുടെ പരാതിയിന്മേൽ പോലീസ് കേസ് എടുത്തു അന്വേഷിക്കണം എന്നും ഇവരുടെ തടഞ്ഞു വച്ചിരിക്കുന്ന വേതനം ഉടൻ ലഭ്യമാക്കണം എന്നും അദ്ദേഹം പറഞ്ഞു.
അതെ സമയം പരാതി അടിസ്ഥാന രഹിതമാണെന്നും ജോലിയിൽ ഉണ്ടായ വീഴ്ച സാനിറ്റിസേഷൻ കമ്മിറ്റിയിൽ ചൂണ്ടിക്കാട്ടിയത് കൊണ്ടാണ് ഇവർ പരാതിയുമായി രംഗത്ത് വന്നത് എന്ന് ഗ്രാമ പഞ്ചായത്തു അംഗം സുനിൽകുമാർ അറിയിച്ചു.
ഒപ്പം ആശാ വർക്കർമാരുടെ വേതനവും ഗ്രാമ പഞ്ചായത്തു അംഗവുമായി യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹം അറിയിച്ചു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.