ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

കൊല്ലം കുളത്തൂപ്പുഴയില്‍ പോലീസിനെ ആപകീര്‍ത്തിപെടുത്തി ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ട് പ്രചരിപ്പിച്ച യുവാവ് പിടിയില്‍

കൊല്ലം കുളത്തൂപ്പുഴയില്‍ പോലീസിനെ ആപകീര്‍ത്തിപെടുത്തി ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ട് പ്രചരിപ്പിച്ച യുവാവ് പിടിയില്‍.
പോലീസ് സേനയെ അപകീര്‍ത്തിപ്പെടുത്തി ടിക്ക്ടോക്ക് വീഡിയോ ചിത്രീകരിച്ച് ഫെയ്സ്ബുക്കിലൂടെ പ്രചരിപ്പിച്ച യുവാവ് പോലീസ് പിടിയില്‍. കുളത്തൂപ്പുഴ മൈലമൂട് തടത്തരികത്ത് വീട്ടില്‍ 22 വയസുള്ള മുഹമ്മദ്ഷാ ആണ് കുളത്തൂപ്പുഴ പോലീസിന്‍റെ പിടിയിലായത്. 2019 ല്‍ കടയ്ക്കല്‍ പോലീസ് വാഹനപരിശോധക്കിടയില്‍ ഹെല്‍മറ്റ് ഇല്ലാതെ ബൈക്കിലെത്തിയ യുവാവിനെ ലാത്തി എറിഞ്ഞ് വീഴ്ത്തി പരിക്കേറ്റ സംഭവം അന്ന് ഏറെ വിവാധമായിരുന്നു. കാഞ്ഞിരത്തും മൂട്ടില്‍ നടന്ന സംഭവത്തില്‍ കിഴക്കുംഭാഗം സ്വദേശി സിദ്ധിഖിനാണ് പരിക്കേറ്റത്. നാട്ടുകാരുടെ പ്രതിഷേധത്തിനൊടുവില്‍ സംഭവത്തിന് ഉത്തരവാദിയായ  കടയക്കല്‍ സ്റ്റേഷനിലെ സി.പി.ഒ ചന്ദ്രമോഹനനെ അന്ന് തന്നെ സര്‍വ്വീസില്‍ നിന്നും സസ്പെന്‍റ് ചെയ്തിരുന്നു. ഇതേ കുറിച്ച് പോലീസിനെ കല്ലെറിഞ്ഞ് കൊല്ലണമെന്ന് ഭീക്ഷണി മുഴക്കുകയും അസഭ്യങ്ങളും അപകീര്‍ത്തികരവുമാകും വിധം  നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും പോസ്റ്റ് വൈറലാവുകയും ചെയ്തിരുന്നു.
ഇതേതുടര്‍ന്ന് ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദ്ദേശ പ്രകാരം അന്ന് കുളത്തൂപ്പു പോലീസ് കേസെടുത്ത് അന്വേഷിച്ച് വരുന്നതിനിടയില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതി കഴിഞ്ഞ ദിവസമാണ് കുളത്തൂപ്പുഴ പോലീസിന്‍റെ പിടിയിലാകുന്നത്.
പോലീസ് സേനക്ക് ആകെ ഏറെ നാണക്കേട് ഉണ്ടാക്കിയ സംഭവം അതീവ ഗൌരവത്തിലാണ് പോലീസ് കണ്ടിരുന്നത്. പോലീസിന്‍റെ ഹെല്‍മറ്റ് വേട്ട വിവാധമായിരിക്കെ പാരിപ്പളളി മടത്തറ പാതയില്‍ കാഞ്ഞിരത്തിന്‍ മൂട്ടില്‍ വളവിലായാണ് വാഹന പരിശോധന നടന്നതെന്ന് ആരോപിച്ചായിരുന്ന് നാട്ടുകാരന്ന്  പോലീസിനെതിരെ പ്രതിഷേധ സ്വരം മുഴക്കി രംഗത്ത് വന്നത്. അതിനാല്‍ തന്നെ ഫെയ്സ്ബുക്ക് പോസ്റ്റിന് ഉത്തരവാദിയെ കണ്ടെത്താനുളള ഊര്‍ജ്ജിതമായ ശ്രമങ്ങള്‍ നടന്ന് വരവെയാണ് പ്രതി പോലീസ് വലയിലാകുന്നത്. കുളത്തൂപ്പുഴ സി.ഐ.കെ.എസ്.വിജയന്‍,എസ്.ഐ.ജയ്കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പോലീസ് പ്രതിയെ പിടികൂടിയത്.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.