ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

കൊല്ലം ജില്ലയുടെ കിഴക്കൻ മലയോര മേഖലയിൽ ഡങ്കിപ്പനി രൂക്ഷം.

കൊല്ലം ജില്ലയുടെ കിഴക്കൻ മലയോര മേഖലയിൽ ഡങ്കിപ്പനി രൂക്ഷം.  തോട്ടം മേഖല പ്രദേശങ്ങളായ ഏരൂർ, ഇടമുളയ്ക്കൽ, പത്തനാപുരം ഗ്രാമപഞ്ചായത്തുകളിൽ നിന്നും, പുനലൂർ നഗരസഭയിൽ നിന്നുമാണ്  ഡങ്കിപ്പനി ബാധിച്ച് കൂടുതൽ പേർ ചികിത്സ തേടുന്നത്.
ആരോഗ്യമേഖലയിലുള്ളവര്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്നതിനാല്‍ മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾ  ആരോഗ്യ വകുപ്പിന് കാര്യമായി നടത്താനായിട്ടില്ല. എങ്കിലും തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടെയും വിവിധ സംഘടനകളുടെയും നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ  ആരംഭിച്ചിട്ടുണ്ട്.
ഏരൂർ ഗ്രാമപഞ്ചായത്തിലെ ഭാരതീപുരത്താണ് നിലവിൽ ഏറ്റവും കൂടുതൽ ഡങ്കിപ്പനി  സ്ഥിരീകരിച്ചിട്ടുള്ളത്.  ഇവിടെ നിലവിൽ 18 ഓളം കേസുകൾ ഉണ്ട്.
ഈ മേഖലകളിൽ വേനല്‍മഴ ശക്തമായി ലഭിച്ചതിനാല്‍ കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ സാധ്യതയുണ്ടെന്നാണ് ആരോഗ്യവകുപ്പിൻ്റെ മുന്നറിയിപ്പ്.
രോഗബാധിതരുടെ എണ്ണം വർദ്ധിച്ചതോടെ ഗ്രാമപഞ്ചായത്തിൻ്റെ നേതൃത്വത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കിയിട്ടുണ്ട്. കൂടുതൽ ആളുകളിലേക്ക് രോഗം പടരാനുള്ള സാധ്യത കണക്കിലെടുത്ത് കൊല്ലത്ത് നിന്നും പ്രത്യേക മെഡിക്കൽ സംഘം എത്തി പഞ്ചായത്തിൽ  പരിശോധനകൾ നടത്തി. പ്രധാനമായും വീടുകളിലും പരിസര പ്രദേശങ്ങളിലും കെട്ടിക്കിടക്കുന്ന മലിനജലത്തിൽ നിന്നാണ് ഈ രോഗം പടർന്ന് പിടിക്കുന്നത് എന്ന് വ്യക്തമായി.എണ്ണപ്പന തോട്ടങ്ങളും റബ്ബർ തോട്ടങ്ങളും അധികമുള്ള ഈ പ്രദേശങ്ങളിൽ റബ്ബർ ചിരട്ടിയിലും എണ്ണപ്പന മടലുകൾക്കിടയിലും തങ്ങിനിൽക്കുന്ന വെള്ളത്തിലും കൂത്താടിയുടെ എണ്ണം ക്രമാതീതമാണ്.
പഞ്ചായത്തിലെ വിവിധ കിണറുകളിൽ  നിന്നും ശേഖരിച്ച ജലത്തിൽ ഡങ്കിപ്പനി പരത്തുന്ന കൊതുകിൻ്റെ കൂത്താടിക്കൊപ്പം ജപ്പാൻ ജ്വരത്തിനു കാരണമായ ക്യൂലിസ് കൊതുകിൻ്റെ കൂത്താടിയെയും കണ്ടത്തിയിട്ടുണ്ട്.

Labels: , ,

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.