*ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,*

കൊല്ലം ഇടമൺ ഉദയഗിരിയില്‍ ചാരായം വാറ്റുന്നതിനിടെ ഒരാളെ അഞ്ചൽ എക്സൈസ് സoഘം പിടികൂടി.

കൊല്ലം ഇടമൺ ഉദയഗിരിയില്‍ ചാരായം വാറ്റുന്നതിനിടെ ഒരാളെ അഞ്ചൽ എക്സൈസ് സoഘം പിടികൂടി.
ഇടമൺ ഉദയഗിരി തോട് പുറംമ്പോക്കിൽ വാറ്റി കൊണ്ടിരുന്ന യുവാവിനെയാണ് എക്സൈസ് സംഘം പിടികൂടിയത്. ഇടമൺ പാറക്കടവിൽ സലീന മൻസിൽ 39 വയസുള്ള  അനീഷ് ആണ് എക്സൈസ് സംഘത്തിന്റെ പിടിയിലായത്.
ഇയാളെ കൂടാതെ സംഭവ സ്ഥലത്തുണ്ടായിരുന്ന രണ്ട് പേർ ഓടി രക്ഷപ്പെട്ടു. ഇടമൺ പാറക്കടവ് സ്വദേശികളായ പൊടിമോൻ, രാഹുൽ എന്നിവരാണ്  ഓടി രക്ഷപ്പെട്ടത്.
രാത്രി 12 മണിയോടെ അഞ്ചൽ എക്സൈസ് റേഞ്ചിലെ ഉദ്യോഗസ്ഥർ സംഭവ സ്ഥലത്ത് എത്തിയപ്പോൾ അനീഷും കൂട്ടുകാരും ചേർന്ന്  വാറ്റുകയായിരുന്നു.
സംഭവ സ്ഥലത്ത് നിന്നും 145 ലിറ്റർ കോടയും ഒരു കുപ്പി ചാരായവും  വാറ്റ് ഉപരണങ്ങളും കണ്ടെടുത്തു.
ഓടി രക്ഷപ്പെട്ടവരെ പിടികൂടാനുള്ള നടപടി ആരംഭിച്ച് എന്നും ഉടൻ തന്നെ പിടികൂടുമെന്നും അഞ്ചൽ എക്സൈസ് ഇൻസ്പെക്ടർ ബിജു ബേബി പറഞ്ഞു.
പ്രിവന്റീവ് ഓഫീസർ ജി.ബിജു കുമാർ, സി.ഇ.ഒ മാരായ അഭിലാഷ്, ജയേഷ്,റിൻജോ വർഗ്ഗീസ് എന്നിവർ റെയിഡിൽ പങ്കെടുത്തു. കോടതിയിൽ ഹാജരക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.