കേരളത്തിലേക്ക് പ്രവേശിക്കുന്ന വനപാതകള്‍ അടച്ചു എന്ന വനംവകുപ്പ് വാദം പൊളിയുന്നു.അതിര്‍ത്തി കടന്നു യുവാവ് നാല് കിലോമീറ്റര്‍ വരെ ഉള്ളിലെത്തി നാട്ടുകാരുടെ സമയോചിത ഇടപെടല്‍ മൂലം യുവാവ് കുടുങ്ങി
ആര്യങ്കാവ് അതിർത്തി വഴി കേരളത്തിലേക്ക് കടക്കാൻ ശ്രമിച്ച തിരുവനന്തപുരം പൂന്തുറ സ്വദേശി യുവാവ് ഇന്നലെ വീണ്ടും കോട്ടവാസല്‍ അതിര്‍ത്തി കടന്ന് നാല് കിലോമീറ്റര്‍ ഉള്ളില്‍ എത്തിയിട്ടും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറിഞ്ഞില്ല.കേരളത്തിലേക്ക് പ്രവേശിക്കുന്ന വനപാതകള്‍ അടച്ചു എന്ന വനംവകുപ്പ് വാദം ഇതോടെ പൊളിയുന്നു.
നിരോധനാജ്ഞ
നിലനില്‍ക്കെ കേരളത്തില്‍ നിന്നും കഴിഞ്ഞ മാസം അവസാനത്തോടെ ഉദ്യോഗസ്ഥരെ
വെട്ടിച്ച് അനുമതിയില്ലാതെ തമിഴ്നാട് കന്യാകുമാരി വഴി നാഗര്‍കോവിലേക്ക്
പോയ തിരുവനന്തപുരം പൂന്തുറ മാണിക്ക്യ വിലാസത്തില്‍ ബാഷി ബായിയുടെ മകന് 34
വയസുള്ള നൌഷാദ് നാഗര്‍ കോവിലില്‍ നിന്നും തമിഴ്നാട് പുളിയറ ചെക്ക്
പോസ്റ്റിലേക്ക് എത്തുകയും അവിടുത്തെ സുരക്ഷാ പരിശോധന പരിശോധന കഴിഞ്ഞ്
കേരളത്തിലേക്ക് പോകുവാന്‍ തമിഴ്നാട് പോലീസ് അനുവദിച്ചിരുന്നു.എന്നാല്‍ കേരള പോലീസ് ഇയാളെ തടഞ്ഞു തിരികെ അയച്ചു.
പിന്നീട് അതിർത്തിയിൽ കോട്ടവാസൽ ഭാഗത്ത് ഇയാൾ
ചുറ്റിത്തിരിയുന്നത് അറിഞ്ഞതോടെ ആര്യങ്കാവ് ചെക്ക്പോസ്റ്റിലെ പോലീസ്
ജീവനക്കാർ തടയുകയും ഇയാളെ തമിഴ്നാട് ഭാഗത്തേക്ക് തിരികെ അയയ്ക്കുകയും ചെയ്തിരുന്നു.
അന്ന് ഇയാൾ വീണ്ടും റെയിൽ
പാതയിലൂടെ തുരങ്കം വഴി കയറി ആര്യങ്കാവിലേക്ക് കടക്കാൻ ശ്രമിച്ചതായി
പറയുന്നു. എന്നാൽ, അവിടെയും പോലീസിന്റെയും വനംവകുപ്പിന്റെയും
പരിശോധനയുള്ളതിനാൽ നടന്നില്ല. വീണ്ടും പുളിയറ ഭാഗത്തേക്ക് തിരികെ പോയ
യുവാവ് ദേശീയപാതയിലൂടെയെത്തി കോട്ടവാസൽ ഭാഗത്ത് ക്ഷേത്രത്തില്‍ നിലയുറപ്പിച്ചു.
ഇന്നലെ ഇയാളെ ആര്യങ്കാവില്‍ വെച്ച് പ്രദേശവാസികള്‍ കാണുകയും ഇയാളെ തിരിച്ചറിയുകയും ചെയ്തു.
തിരുവനന്തപുരം സ്വദേശിയായ യുവാവ് കോട്ടവാസലില്‍ ചെക്ക് പോസ്റ്റില്‍ നിന്നും വനംവകുപ്പ് ഉദ്യോഗസ്ഥന്മാരെ വെട്ടിച്ച് ഏകദേശം നാല് കിലോമീറ്റര്‍ ഉള്ളിലേക്ക് വന്നത് ഗുരുതര വീഴ്ചയാണ്.എന്ന് പൊതുപ്രവര്ത്തകന് സണ്ണി ജോസഫ് പറയുന്നു.
വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പത്ര മാധ്യമങ്ങളില്‍ കൂടി പറഞ്ഞത് കേരളത്തിലേക്ക് വരുവാനുള്ള മുഴുവന്‍ വനപാതകളും അടച്ചു എന്നാണ് പക്ഷെ ഇന്നും വനപാതകളില്‍ തമിഴ്നാട്ടില്‍ നിന്നും ആളുകള്‍ കേരളത്തിലേക്ക് കടക്കുന്നു എന്നുള്ള വ്യക്തമായ തെളിവാണ് നൌഷാദ് നാല് കിലോമീറ്റര്‍ ഉള്ളിലേക്ക് കടന്നു വന്നത്. വീഴ്ച വരുത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് എതിരെ നടപടി ഉണ്ടാകണം എന്നും സമാനമായ രീതിയില്‍ വനംവകുപ്പ് അറിയാതെ എത്ര പേര് ഉള്ളില്‍ കടന്നിരിക്കാമെന്ന് ഊഹിക്കാന്‍ കൂടി കഴിയില്ല എന്ന് പൊതുപ്രവര്ത്തകന് സണ്ണി ജോസഫ് പറയുന്നു.
ഇന്നലെ അന്യ സംസ്ഥാനത്ത് ജോലി ചെയ്യുന്ന ആളുകളെ കേരളത്തിലേക്ക്
പ്രവേശിപ്പിക്കുന്നതിന്റെ ഭാഗമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ആര്യങ്കാവില്‍
ഉണ്ടായിരുന്നു.
പ്രദേശത്തെ പൊതുപ്രവര്ത്തകന് സണ്ണി ജോസഫ് വിവരം ആര്.ഡി.ഓയുടെയും ഡി.വൈ.എസ്.പിയുടെയും ശ്രദ്ധയില്‍ കൊണ്ട് വരുകയും അദ്ദേഹം ഇടപെട്ട് യുവാവിനെ ചടയമംഗലത്ത് നിരീക്ഷണത്തിനായി അയച്ചു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ