ആർ.പി.എൽ തോട്ടം തൊഴിലാളികളുടെ ലോക് ഡൗൺ കാലഘട്ടത്തിലെ നൂറ് ശതമാനം വേതനവും നൽകാൻ തത്വത്തിൽ അംഗീകാരം.
യുണിയൻ പ്രതിനിധികളും കമ്പനി മാനേജ്മെന്റുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. മാനേജ്മെന്റ് പ്രതിനിധികളും എ.ഐ.ടി.യു.സിയും രഹസ്യധാരണ ഉണ്ടാക്കി അറുപത് ശതമാനം വേതനം നൽകുവാനുള്ള തീരുമാനം കൈകൊണ്ടിരുന്നു.ഇതിനെ എതിർത്ത് ഭരണ പ്രതിപക്ഷ വെത്യാസമില്ലാതെ സി.ഐ.ടി.യുവും ഐ.എന്.ടി.യു.സിയും രംഗത്ത് വന്നു.
ഇതിന്റെ ഭാഗമായി മാനേജിങ്ങ് ഡയറക്ടറെ ഇരു യുണിയനുകളും സംയുക്തമായി വ്യാഴാഴ്ച്ച രാവിലെ ആർ.പി.എൽ ഹെഡ് ഓഫീസ് പടിക്കൽ ഉപരോധിച്ചു.
നൂറ് ശതമാന വേതനം ജീവനക്കാർക്കും തൊഴിലാളികൾക്കും നൽകണമെന്നയിരുന്നു സി.ഐ.ടി.യു- ഐ.എന്.ടി.യു.സി യുണിയനുകളുടെ ആവശ്യം. സംയുക്തമായി യുണിയൻ മീറ്റിങ്ങ് വിളിച്ച് കൂട്ടി അനുകൂല തീരുമാനം കൈകൊള്ളാം എന്ന കമ്പനി പ്രതിനിധികളുടെ ഉറപ്പിൻമേലാണ് യുണിയനുകൾ വ്യാഴാഴ്ച്ചത്തെ ഉപരോധം സമരം അവസാനിപ്പിച്ചത്.
വെള്ളിയാഴ്ച്ച രാവിലെ ആർ.പി.എൽ കോൺഫറൻസ് ഹാളിൽ വച്ച് യുണിയൻ പ്രതിനിധികൾ മാനേജ്മെന്റുമായി നടത്തിയ ചർച്ചയിലാണ് മുഴുവൻ വേതനവും നൽകാം എന്ന തീരുമാനത്തിൽ എത്തിയത്. തൊഴിൽ വകുപ്പിൽ നിന്ന് ആനുകൂല തീരുമാനം കൈകൊണ്ട് ഉടൻ ശമ്പള വിതരണം പൂർത്തി ആക്കാം എന്ന് മാനേജിങ്ങ് ഡയറക്ടർ യുണിയൻ പ്രതിനിധികൾക്ക് ഉറപ്പ് നൽകി.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ