സി.ഐ.റ്റി.യു ആർ.പി.എൽ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ പച്ചക്കറി കിറ്റും മാസ്ക്കും വിതരണം ചെയ്തു.
ആർ.പി.എൽ എസ്റ്റേറ്റിലെ ആയിരത്തിനാണ്ണൂറോളം കുടുബങ്ങൾക്കാണ് മാസ്ക്കും കിറ്റും വിതരണം ചെയ്തത്.കോവിഡ് പത്തൊൻപത് മൂലം ദുരിതത്തിലായ ആർ പി എൽ തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കാൻ സർക്കാർ വിവിധ പദ്ധതികൾ നടപാക്കി . മാർച്ച് ഏപ്രിൽ മാസങ്ങളിലെ ശമ്പള കുടിശിക നൽകുന്നതിനായ് അഞ്ച് കോടി രൂപ വായ്പ അനുവദിക്കുകയും. തൊഴിലാളികളുടെ ബാങ്ക് അകൗണ്ടിലേക്ക് ആയിരം രൂപ എന്ന കണക്കിൽ പണം നിക്ഷേപിക്കുകയും ചെയ്തു.
ഇതിന് പുറമെയാണ് ഇടതുപക്ഷ തൊഴിലാളി പ്രസ്ഥാനമായ സി.ഐ.റ്റി.യുവിന്റെ നേതൃത്വത്തിൽ പച്ചക്കറി കിറ്റും സുരക്ഷാ മുൻകരുതലിന്റെ ഭാഗമായ മാസ്ക്കും വിതരണം ചെയ്തത്. തോട്ടം മേഖലയിൽ പണി എടുക്കുന്ന മുഴുവൻ തൊഴിലാളികളുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുമെന്നും . കാഷ്വൽ തൊഴിലാളികൾക്ക് സഹായങ്ങൾ ലഭ്യമാക്കുമെന്നും കശുവണ്ടി വികസന കോർപ്പറേഷൻ ചെയർമാൻ എസ്സ് ജയമോഹനൻ വിതരണോദ്ഘാടനം നിർവ്വഹിച്ച് സംസാരിച്ചു.
പച്ചകറി കിറ്റ് വിതരണത്തിന് സി.ഐ.റ്റി.യു മേഖല സെക്രട്ടറി റ്റി അജയൻ, കുളത്തുപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലൈലാബീവി, സി.പി.എം നേതാക്കളായ ബി രാജീവ് ,ജോൺസൻ ,സുരേഷ്, നന്ദകുമാർ, പ്രകാശ്, ശിവകുമാർ തുടങ്ങിയവർ നേതൃത്വം നൽകി.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ