ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

കോവിഡ് 19 പടരുന്നതിനെ തുടർന്നു രാജ്യത്തു പ്രഖ്യാപിച്ച ലോക്ക് ഡൗണിൽ സാമൂഹ്യ അടുക്കളയിൽ നിന്ന് ആഹാരം എത്തിച്ചു നൽകി ശ്രദ്ധേയമാവുകയാണ്‌ ഒരു കൂട്ടം സന്നദ്ധ പ്രവർത്തകർ.

കോവിഡ് 19 പടരുന്നതിനെ തുടർന്നു രാജ്യത്തു പ്രഖ്യാപിച്ച ലോക്ക് ഡൗണിൽ സാമൂഹ്യ അടുക്കളയിൽ നിന്ന് ആഹാരം എത്തിച്ചു നൽകി ശ്രദ്ധേയമാവുകയാണ്‌ ഒരു കൂട്ടം സന്നദ്ധ പ്രവർത്തകർ.
ലോക്ക് ഡൗണിനെ തുടർന്നു സമൂഹത്തിൽ ആഹാരത്തിനു ബുദ്ധിമുട്ട് വരുന്നവർക്ക് ആഹാരം എത്തിച്ചു നൽകി സന്നദ്ധ പ്രവർത്തനം നടത്തുകയാണ് അഞ്ചൽ ഗ്രാമപഞ്ചായത്തിലെ ഒരുകൂട്ടം യുവാക്കളായ സന്നദ്ധ പ്രവർത്തകർ.
സാമൂഹിക അടുക്കളയിൽ തയ്യാറാക്കുന്ന ഭക്ഷണം  നിരീക്ഷണത്തിൽ കഴിയുന്നവർക്കും ,  തെരുവോരങ്ങളിൽ  കഴിയുന്നവർക്കും,   ഒരു നേരത്തെ ആഹാരം കിട്ടാൻ ബുദ്ധിമുട്ട് ഉള്ളവർക്കും അവരുടെ മുന്നിൽ എത്തിച്ചു നൽകി കോവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി  ശ്രദ്ധ നേടുകയാണ് ഈ ചെറുപ്പക്കാർ.
സംസ്ഥാനത്ത് വിവിധ സ്ഥലങ്ങളില്‍ പ്രവർത്തിക്കുന്ന എല്ലാ സാമൂഹ്യ അടുക്കളയിലും പത്തോളം സന്നദ്ധ പ്രവർത്തകർ വീതം ആണ് പ്രവർത്തിക്കുന്നത്. ഈ സന്നദ്ധ പ്രവർത്തകർ യാതൊരു തരത്തിലുള്ള  ലാഭേച്ഛയും ഇല്ലാതെയാണ് പ്രവർത്തിക്കുന്നത്. ഇതിൽ എല്ലാ രാഷ്ട്രീയ പാർട്ടികളുടേയും എല്ലാ യുവജന സംഘടനകളുടെയും യുവാക്കൾ ഉൾപ്പെടുന്നു.
കോവിഡ് 19 എന്ന മഹാമാരിയെ ഒരുമിച്ച് നേരിടാൻ തയ്യാറാവുകയാണ് യുവതലമുറ.
അഞ്ചൽ ഗ്രാമപഞ്ചായത്തിലും എല്ലാ യുവജന പ്രസ്ഥാനങ്ങളുടെയും യുവാക്കൾ ആയിട്ടുള്ള പ്രവർത്തകർ മതമോ രാഷ്ട്രീയമോ നോക്കാതെ ഒരുമിച്ചു ചേർന്ന് പ്രധിരോധ പ്രവർത്തനങ്ങളിൽ  പങ്കാളികളാവുന്നത് ശ്രദ്ധേയമാണ്.എത്രനാൾ വേണമെങ്കിലും തങ്ങളുടെ പ്രവർത്തനം തുടരുമെന്ന് യുവാക്കളായ സന്നദ്ധ  പ്രവർത്തകർ പറയുന്നു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.