ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

ജില്ലയ്ക്ക് ആശ്വാസം: ഒന്‍പത് പേര്‍ കോവിഡ് ഭേദമായി, ഇനി മൂന്നു പേര്‍ മാത്രം


ജില്ലയ്ക്ക് ആശ്വാസം: ഒന്‍പത് പേര്‍ കോവിഡ് ഭേദമായി, ഇനി മൂന്നു പേര്‍ മാത്രം
ജില്ലയില്‍ ഒന്‍പത് പേര്‍ കൂടി കോവിഡ് ഭേദമായത് ജില്ലയ്ക്ക് ആശ്വാസമായി. ഇവരില്‍ എട്ട് പേര്‍ ആശുപത്രി വിട്ടു. തുടരെ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത കുളത്തൂപ്പുഴ, ചാത്തന്നൂര്‍ പ്രദേശങ്ങള്‍ ആശങ്കയുടെ നിഴലൊഴിഞ്ഞതും ആശ്വാസത്തിന് വകനല്‍കുന്നു.
ഇന്നലെ(മെയ് 4) ആശുപത്രി വിട്ടവര്‍
തമിഴ്‌നാട് പുളിയം കുടിയില്‍ നിന്നും തിരികെയെത്തിയ കുളത്തൂപ്പുഴ സ്വദേശിയായ 31 കാരന്‍(P10). ശാസ്താംകോട്ട പനപ്പെട്ടി സ്വദേശികളുടെ  ഏഴ് വയസുള്ള മകള്‍(P12). കുളത്തൂപ്പുഴ ഡീസന്റ്മുക്ക് സ്വദേശി 60 വയസുള്ളയാള്‍ (P13). ചാത്തന്നൂര്‍ സ്റ്റാന്‍ഡേര്‍ഡ് ജംഗ്ഷന്‍ സ്വദേശികളുടെ ഒന്‍പതു വയസുള്ള മകന്‍(P15). കല്ലുവാതുക്കല്‍ പാമ്പുറം സ്വദേശിയും (41 വയസ്) ചാത്തന്നൂര്‍ സാമൂഹ്യാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവര്‍ത്തക(P16). ചാത്തന്നൂര്‍ താഴം തെക്ക് എം സി പുരം നിവാസിയായ 64 കാരന്‍(P18). തൃക്കോവില്‍വട്ടം മുഖത്തല സ്വദേശിയും (52 വയസ്) ചാത്തന്നൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവര്‍ത്തക(P19). ഓഗ്മെന്റഡ് സര്‍വെയ്‌ലന്‍സിന്റെ ഭാഗമായി കണ്ടെത്തിയ ആന്ധ്ര സ്വദേശിയായ 28 കാരന്‍(P20) എന്നിവരാണ് ആശുപത്രി വിട്ടത്. കോവിഡ് നെഗറ്റീവ് ആയ കുളത്തൂപ്പുഴ സ്വദേശി 73 കാന്‍(ജ17) ഒഴികെയുള്ള എട്ടു പേര്‍ ആശുപത്രി വിട്ടു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.